ആടി വരുന്നേ പാടി വരുന്നേ
പഴനി മാമലയേറി വരുന്നേ
വേല്‍മുരുകാ നിന്‍ തിരുവടി
സാഷ്ടാംഗം തേടി വരുന്നേ
ഹരഹരഹര വേലനേ ആനന്ദ രൂപനേ
ശക്തിവേലാല്‍ എന്നുമീ മുപ്പാരും കാക്കണേ
സുരപദ്മ നിഗ്രഹാ ദേവസേനാ നായകാ
ശിവശക്തി നന്ദനാ സുബ്രഹ്മണ്യ സ്വാമിയേ
തൈപൂയ നാളിലേ ആഘോഷ വേളയില്‍
ആനന്ദ നൃത്തമാടാന്‍ നീ വരേണമേ
ഹരഹരഹര വേലനേ ആനന്ദ രൂപനേ
ശക്തിവേലാല്‍ എന്നുമീ മുപ്പാരും കാക്കണേ
തിരുച്ചെന്ദൂര്‍ നാഥനേ ആറുപടൈ വീരനേ
തുമ്പിക്കൈ സോദരനേ വേലായുധ സ്വാമിയേ
എന്‍ പുണ്യപാപങ്ങള്‍ പേറി ഞാന്‍ ആടവേ
ഈ ജന്മ സാഫല്യം നീ തരേണമേ
*****
പഴനി മാമലയേറി വരുന്നേ
വേല്‍മുരുകാ നിന്‍ തിരുവടി
സാഷ്ടാംഗം തേടി വരുന്നേ
ഹരഹരഹര വേലനേ ആനന്ദ രൂപനേ
ശക്തിവേലാല്‍ എന്നുമീ മുപ്പാരും കാക്കണേ
സുരപദ്മ നിഗ്രഹാ ദേവസേനാ നായകാ
ശിവശക്തി നന്ദനാ സുബ്രഹ്മണ്യ സ്വാമിയേ
തൈപൂയ നാളിലേ ആഘോഷ വേളയില്‍
ആനന്ദ നൃത്തമാടാന്‍ നീ വരേണമേ
ഹരഹരഹര വേലനേ ആനന്ദ രൂപനേ
ശക്തിവേലാല്‍ എന്നുമീ മുപ്പാരും കാക്കണേ
തിരുച്ചെന്ദൂര്‍ നാഥനേ ആറുപടൈ വീരനേ
തുമ്പിക്കൈ സോദരനേ വേലായുധ സ്വാമിയേ
എന്‍ പുണ്യപാപങ്ങള്‍ പേറി ഞാന്‍ ആടവേ
ഈ ജന്മ സാഫല്യം നീ തരേണമേ
*****
All rights reserved for the poem. Rahul Soman©
NB: This lyric has been composed.
No comments:
Post a Comment