Apr 11, 2010

കാനന വാസാ



 Composer & Singer: Unnikrishnan K.B 
Additional Harmonies, Orchestration & Mixing : Sibu Sukumaran
 Music Label: Noyz Odyoz

കാനന വാസാ പൊന്മല ദേവാ
കലിയുഗവരദാ ശ്രീ മണികണ്ഠാ
കറുപ്പണിഞ്ഞ് ഇരുമുടിയേന്തി
മലയേറുമ്പോള്‍
ഏന്തിവിടയ്യാ എന്‍ പന്തളവാസാ

ശബരിഗിരീശാ സ്വാമിയേ
ഹരിഹരസുതനാം അയ്യനേ

മലകയറ്റം കഠിനതരം
മലമേലെ ഭക്തിമയം
മനതാരില്‍ സ്വാമി മുഖം
മനമുരുകിയെന്‍ ശരണം വിളി

ശരണം ശരണം ശ്രീ സ്വാമിയേ
ശരണം ശരണം എന്‍ അയ്യനേ


പമ്പാനദി പുണ്യവതി
ആഴിമുഖം പാപഹരം
മകരദീപം ദേവഹിതം
മനമുരുകിയെന്‍ ശരണം വിളി

ശരണം ശരണം ശ്രീ സ്വാമിയേ
ശരണം ശരണം എന്‍ അയ്യനേ
*****
All rights reserved for the poem. Rahul Soman©
Note: This lyric has been composed.


1 comment:

  1. നല്ല ഭക്തി നിറഞ്ഞ കവിത. രേണ്ട് വരികള്‍ പ്രത്യേകം ഇഷ്ടപ്പെട്ടു:
    1. ശരണം ശരണം ശ്രീ സ്വാമിയേ - ശ്രീ സ്വാമിയേ എന്ന് വിളിച്ചത് നന്നായിട്ടുണ്ട്.
    2. പമ്പാനദി പുണ്യവതി - പുണ്യ നദി എന്ന് പറഞ്ഞു ധാരാളം കേട്ടിടുണ്ട്. ഇത് നല്ല ഒരു പുതുമ.
    Imaginative style.
    Lots of love and prayers for you.

    ReplyDelete