Jul 13, 2010

പ്രണയം അത്രമേല്‍‍...


പിരിയാന്‍ വയ്യാത്ത ഹൃദയങ്ങള്‍
പ്രണയത്തിന്‍ കോവിലില്‍ തപസ്സിരിക്കെ
മോഹം മഴയായ് പെയ്തൊരു രാത്രിയില്‍
  പ്രകൃതിയൊരിണക്കായ് കാത്തു നിന്നു
പ്രണയം അത്രമേല്‍
ദിവ്യം...

കളിയായ്‌
കൊഞ്ചിയ രാക്കിളി തന്‍
മര്‍മ്മരം അലിഞ്ഞോരീ തെന്നലിനും
പ്രേമസ്വരം മൂളാന്‍ എന്തേ
കൗതുകം
ആത്മസ്വനത്തിന്‍ നിര്‍വൃതിയോ...
പ്രണയം അത്രമേല്‍
ധന്യം...

യാമം പൊഴിയവേ രാഗാര്‍ദ്രമായ്

ഏതോ നിനവിന്‍ നൈര്‍മല്ല്യമായ്
അനുഭൂതി ഇനിയൊരു ഓര്‍മ്മ പോല്‍
പുണരും... അറിയാതെ... അറിയാതെ
പ്രണയം അത്രമേല്‍
ദീപ്തം...

*****





All rights reserved for the poem. Rahul Soman©
 
Note: ഈ വരികള്‍ക്ക് ഈണം നല്ക്കിയത് ശ്രീ. അരുണ്‍ ജി. എസ ആണ്,
ഗാനം വൈകാതെ തന്നെ ലഭ്യമാകും.

Jul 7, 2010

എന്റെ വിസ്മയ കേരളം





പാടു പൊന്‍ കിളിയേ...
മലയാള നാടിന്‍ മഹിമയോതും ഗീതങ്ങള്‍...
പാടു പൊന്‍ കിളിയേ...
മലയാള മണ്ണിന്‍ പെരുമ ചൊല്ലും കാവ്യങ്ങള്‍...
ഈ അരിയ തീരമാകെ, നിറയും മൈത്രി ഭാവം
നിറ ശാന്തിയേകി നിള തഴുകുമീ പുളിനം

തെയ്യം തിറയാട്ടം കളിയാടും ഈ ഭൂവില്‍
നാദം ലയ മേളം, സുര താളം മനസ്സാകെ...
സാഗരം മുത്തമേകും, ഈ ധന്യമാം കേര തീരം
സാനുവില്‍ ഉതിരും ചോലകള്‍ ഒഴുകും, കേളി ഭൂമി മോഹനം

എന്നും സമഭാവം നടമാടും ഈ ഭൂവില്‍
ഓണം ആമോദം,ആഘോഷം എല്ലോര്‍ക്കും
കേരളം വീരഭൂമി, ഇത് ധീരര്‍തന്‍ ജന്മഭൂമി
സാന്ത്വനം അരുളും ധാത്രിയായ്, മഹിത ഭൂമി എന്നും വിസ്മയം


*****

All rights reserved for the poem. Rahul Soman©

Note: This lyric is written for a tune composed by Shri. Sibu Sukumaran