Jun 24, 2010

പൂനിലാമഴ പോലെ...



ചഞ്ചല മനതാരില്‍ മഞ്ജിമ ദലമോടെ
വന്നൊരു സൗന്ദര്യമേ - മായാ
സുന്ദര രതിപുഷ്പമേ!
മഞ്ജുള മണി രാവില്‍ പൂനിലാമഴ പോലെ,
ഒഴുകിയ അനുരാഗമേ - ചാരേ
വന്നൊരു സൗഭാഗ്യമേ!
രാഗ സുമങ്ങള്‍ അഴകോടെ വിരിയും
രമ്യ മലര്‍വാടി എന്‍ മനമേ

ആനന്ദ ദായകം മനോമോഹിതം - നിത്യ
സുഖ ദായകം നവസായൂജ്യം
മനസ്സില്‍ നിറയുന്ന നിന്‍ സ്നേഹമേ - എന്നും
എന്‍ വാഴ്വില്‍ ഉള്ള ജ്വാലാ

എത്രയോ നാളായ് മറന്നൊരു രാഗം - ... ...
തേടി നടന്നൊരു രാകിളി ഞാന്‍!
നിന്‍ സ്വരാമൃത സാന്ത്വന സങ്കീര്‍ത്തനം,
അതിന്‍ പൊരുളായീ അനശ്വരമായി!

വിരിയുന്ന മോഹങ്ങള്‍ രാഗാര്ദ്രമായ് - ഒരു
പൊന്‍തൂവലായ് മെല്ലെ തഴുകീടുന്നു...
മൗനത്തില്‍ വിടരുന്ന അനുഭൂതിയേ - എന്നും
പൂമിഴി തേടുന്നു നിന്‍ പദമേ....

*****
All rights reserved for the poem. Rahul Soman©
Note: This lyric is written for a tune composed by Shri. Murali Venkataraman

Jun 20, 2010

ഏതോ സ്മൃതിയില്‍...



ഏതോ സ്മൃതിയില്‍ ഈറനായി മെല്ലെ
സിന്ദൂര മാനസം തേടുവതാരെ?
ഏകാന്ത രാവില്‍ കാതോര്‍ക്കും നേരം,
അറിയാതെ ഉള്ളം തരളിതമായോ?

മൗനം നിറയും നാല് ചുവരില്‍ നിന്‍
സുരുചിര സ്വപ്നം മാഞ്ഞതെന്തേ?
ഓര്‍മ്മകള്‍ കോര്‍ത്തൊരു സുന്ദര രാഗം
നിന്‍ മാനസ വീണയില്‍ മീട്ടാഞ്ഞതെന്തേ?

രാഗ വിലോലം നിന്‍ പൂമിഴിയില്‍
പ്രണയാഭിലാഷം മങ്ങുവതെന്തേ?
ശ്യാമമാം രാത്രിയില്‍ തിങ്കളെ പോലെ
തനിയെ ഇന്ന് നീ ഉരുകുന്നതെന്തേ?

*****
All rights reserved for the poem. Rahul Soman©
Note: This lyric has been composed by Shri. Vinod K.A

Jun 18, 2010

സാന്ദ്രം നിന്‍ സംഗീതമേ


സാന്ദ്രം നിന്‍ സംഗീതമേ,
ഭൂവിലെന്നും നിഹാര മഴയായ് - 2
നിന്‍ ഗീതം അലയായ്‌ ഒഴുകി
ഈ ദേശമാകെ ജീവനായ് (
സാന്ദ്രം)

നാദം നിന്നില്‍
നിന്നും ആനന്ദ മാരിയായ്
നിന്‍ ഈണങ്ങള്‍
മനസ്സില്‍ തന്ത്രി മീട്ടി
ആഹ്ലാദം നല്കുമേ
നിന്‍ ആര്‍ദ്രഗീതങ്ങള്‍
അനേകമാം ഈണങ്ങള്‍ - പുതു
കാവ്യ സൗരഭ്യം
പാട്ടിന്‍ ലയമാല്‍
എല്ലാ വ്യഥയും മായ്ച്ചതു നീ
കാലമേറേ ആയാലും
ഓര്‍മ്മ പുല്കിയിടും - 2 (
സാന്ദ്രം)

പാടി പാടി വീണ്ടും
നിന്‍ ആത്മരാഗങ്ങള്‍
മെല്ലെ ഉള്ളം വിങ്ങും
സ്വനം ഓര്‍ക്കും വേളകളില്‍
വിരിയും നിന്‍റെ ആശയം
ആയിരം നവ ശൈലിയായ്
പൊഴിയും നിന്‍റെ കനവിലും
ഭാരതത്തിന്‍ ഗീതങ്ങള്‍
എവിടെയും നിന്‍ ഗാനങ്ങള്‍ - ഒരു
അനശ്വര സങ്കീര്‍ത്തനം (
സാന്ദ്രം)

എന്നും എന്നും ആര്‍ദ്രം
നിന്‍ ഭാവ സംഗീതം
മീട്ടും മാനസ രാഗം
നിന്‍ മായാ തന്ത്രികളില്‍
ഗന്ധര്‍വ ഗീത ഭാനുവായ്
ഖ്യാതി വാനില്‍ ഉയരും ദിനവും
സ്വര ശോഭയായ്
സംഗീതം ഇനിയും വിണ്ണില്‍ താരമായ്
മനസ്സില്‍ നിത്യം നിനക്കായ്
ആയിരം ഗീതാഞ്ജലി - 2
നിന്നിലെ സംഗീതത്താലെ
നിറയും ഹര്‍ഷം ജീവനില്‍ (
സാന്ദ്രം)

*****
All rights reserved for the poem. Rahul Soman©
Note: This lyric has been composed for an album.