Apr 12, 2010

അലകളായ് അകലേ




ആദ്യ രാവില്‍ രാപ്പൂവിനെ...
ആര്ദ്രമാക്കിയൊ ആരോ...
ശ്യാമ രാത്രിയില്‍ ഈറനായ്
സ്നേഹ ദൂതുമായ്‌ കാറ്റേ
നിന്‍ മിഴികളിന്‍ പുതു നിറവുമായ്
ഇനി പുലരുമോ അഴകേ...
ആ പുലരിയില്‍ നറു കവിതയായ്
ഇനി അലകളായ് അകലേ...



അരിയ പൂവേ, പ്രണയ നോവേ ...
മനസ്സില്‍ അറിയാതെ നിറയും അനുഭൂതി
ഏതോ... തിരയില്‍...
അലിയും ഉയിരേ...
അറിയാ... കനവില്‍...
നിഴലായ് മറയേ...

ഇനിയ രാഗം, പുതിയ ഭാവം
തരള വിരലാലെ, തഴുകി മായാതേ
എങ്ങോ... തിരയും...
കാണാ മുകിലേ...
മെല്ലേ പൊഴിയും
മഴയായ് മനമേ...


*****
All rights reserved for the poem. Rahul Soman©
Note: This lyric has been composed for an album.

4 comments:

  1. Hey cool song. I love the way you have constructed the last four lines of the last two paragraphs. Smooth flow of words. Keep it up!

    ReplyDelete
  2. എങ്ങോ... തിരയും...
    കാണാ മുകിലേ...
    മെല്ലെ പൊഴിയും
    മഴയായി മനമേ...
    punch of the poem! very beautiful lines! (When I open this comments page... I find that already Rekha has said what all I felt !)This shows how 'janaranchakam' your lines are !

    ReplyDelete
  3. അനുപല്ലവിയുടെയും ചരണത്തിന്റെയും അവസാന വരികള്‍ നന്നായിട്ടുണ്ട് മറ്റു പാട്ടില്‍ നിന്നും ഒരു മാറ്റം .

    ReplyDelete
  4. Excellent ........ Superb!!!!!!!!!!!!!

    ReplyDelete