Jan 8, 2011

കാളിയമ്മേ ദേവിയമ്മേ


കാളിയമ്മേ ദേവിയമ്മേ
വരമരുളു ശ്രീ പരമേശ്വരിയേ
കാവിലമ്മേ പാരിന്‍ അമ്മേ
തുണയരുളു ശ്രീ ഭുവനേശ്വരിയേ
ഉഗ്രരൂപിണിയാം ശൂലധാരിണിയേ
മുപ്പാരും നിന്‍ നാമം വാഴ്ത്തുന്നു ശ്രീ ദുര്‍ഗ്ഗേ


ശ്യാമളമാം നിന്‍ മോഹന രൂപം

സാന്ത്വനമായെന്‍ മായേ
ശീതളമാം നിന്‍ കൃപാകടാക്ഷം
ദോഷം മായ്ക്കുമെന്‍  ഭദ്രേ
നിന്‍ മുന്നില്‍ എന്നും പാടുമ്പോളെല്ലാം
നീറുമെന്‍ നെഞ്ചാകെ പൂമാരി പെയ്യും പോല്‍

ദുരിതങ്ങളേറുമെന്‍ കര്‍മ്മപഥത്തില്‍

അനുഗ്രഹമായെത്തും അമ്മേ
തളരുമെന്‍ മെയ്യില്‍ ശക്തിയരുളു
ശരണവുമേകു എന്‍  അമ്മേ
സന്താപമെല്ലാം സന്തോഷമാവാന്‍
എന്നെന്നും നിന്‍ രൂപം പൂജിക്കാം മഹേശ്വരി

*****
All rights reserved for the poem. Rahul Soman©
Music: Sibu Sukumaran 



Nov 2, 2010

താരാട്ട്


|

Singer: Midhu Vincent
Music: Vinod Kumar A
Lyrics: Rahul Soman
Orchestration & Mixing: Sibu Sukumaran
Voice recording at: Chethana Studio, Thrissur
Publisher: Nadam – www.m3db.com
 
നീയുറങ്ങു പൊന്‍ മുത്തേ,
ചായുറങ്ങ് എന്‍
മൈനേ
  അമ്മ നെഞ്ചിന്‍
താരാട്ടാം  
സ്നേഹതാളം നിനക്കായ്

പൂമിഴികള്‍ തഴുകുവാനായ്

നിദ്രാദേവി അണയുവാനായ്
അമ്മ പാടും താരാട്ടിന്‍ ഈണം നീ കേള്‍ക്കു...

രാക്കിളികള്‍ മയങ്ങുമ്പോള്‍
രാവുറങ്ങാന്‍ നീ ഒരുങ്ങുമ്പോള്‍
പാല്‍ ചിരിയോടെ പാര്‍വണം കാവലായ് നില്പു...

*****
All rights reserved for the poem. Rahul Soman©
Photograph Courtesy: Lakshmi Chechi and Nandu :) 

Oct 22, 2010

അറിയാതെ രാവില്‍...







മൗനമായ് അറിയാതെ രാവില്‍
ആലോലമായ് മെല്ലെ...
സായുജ്യമായെന്നില്‍ ഉണരുന്നോ മൃദു മോഹം...
കാണാനായ് വീണ്ടും...

എന്നെന്നുമെന്‍ പ്രിയമാമീ നേരം
ഇന്നെന്തേ ഞാന്‍ ഏകനായ്
എന്നുള്ളമെന്തേ ആര്‍ദ്രമായ്‌...

ഓര്‍മ്മയില്‍ മായാതെ കിനാവേ...
മൃദുലമായ്  വീണ്ടും...
മുകുളമായെന്നെ തഴുകുന്നോ വിമൂകം...
അകലാനായ് ദൂരേ...

എന്നെന്നുമെന്‍ പ്രിയമാമീ നേരം
ഇന്നെന്തേ ഞാന്‍ ഏകനായ്
എന്നുള്ളമെന്തേ ആര്‍ദ്രമായ്‌...

*****
All rights reserved for the poem. Rahul Soman©

Sep 28, 2010

ഏതോ കനവായ്...


ഏതോ കനവായ് നീയെങ്ങോ മായവേ,
പ്രിയമയി!
ആരും ആരാരും അറിയാതെന്‍ മോഹമേ,
അനുപമ പ്രണയമേ വിലോലമായ് തലോടവേ
അകമലര്‍ ഉണരുമോ ആലോലമായ് ഈ വേളയില്‍

ഓ പ്രിയേ നീ അണയാനായി
എന്‍ മനം ഇനി കാത്തിരിപ്പു
മാറിലെ കുളിരേകാനായ്
നീ വരൂ... വരൂ...
കളമൊഴിയേ കാണാതെ പോകെ പരിഭവമോ
അറിയുന്നുവോ പാടാതെ ഞാനീ വിരഹഗീതം 

ചാരുതേ പുണരുവാനായി
  എന്നുള്ളം മെല്ലെ പൂവണിഞ്ഞു...
രാഗമായ് എന്‍ ചൊടികളില്‍ മൂകം                
നീ മധു... തരു...
നിനവുകളെ കാതോരം മൂളാം കവിതകളായ്
അകലരുതേ ആദ്യാനുരാഗമേ പിരിയരുതെ! 

*****
All rights reserved for the poem. Rahul Soman©


Sep 14, 2010

വിരഹം


എവിടെയെന്‍ മഞ്ഞപ്പൂക്കള്‍ ?
എവിടെയെന്‍
കൂട്ടുക്കാര്‍‍?
എവിടെയെന്‍ മുത്തശ്ശി കഥകള്‍?
എവിടെയെന്‍ കളിക്കോപ്പുകള്‍?

വിരഹമേ! നീയെന്തിനെന്നെ കൂട്ടു പിടിച്ചു ?

എന്തിനെന്‍ ധനമപഹരിച്ചു?
എന്തിനെന്‍ പുഞ്ചിരി മായ്ച്ചു?
എന്തിനെന്‍ മിഴികളില്‍ കാംക്ഷ നിറച്ചു ?

ഞാന്‍ നിന്നെ പ്രോത്സാഹിപ്പിച്ചതില്ല...

ഞാന്‍ നിന്നോട് മിണ്ടിയതുമില്ല...
എന്നിട്ടും നീയെന്തെന്‍ ഉറ്റവരെ,
എന്നേ നിന്നക്കേകാന്‍ പ്രേരിപ്പിച്ചു?
ദേഹി ഇല്ലാത്ത എന്നെ, നിന്നക്കെന്തിനു?
 
*****
All rights reserved for the poem. Rahul Soman©
Photograph is a part of "Loneliness" series by Rajan Paul 

Aug 29, 2010

സന്ധ്യ തന്‍ പ്രിയമാര്‍ന്ന പൂവേ



സന്ധ്യ തന്‍ പ്രിയമാര്‍ന്ന പൂവേ
നീ പുലരിയില്‍ അടരാതെ!
ഏതോ വിഷാദം അറിയാതെ നിന്നെ
തരളമായി പുല്‍കിയോ... സാന്ദ്രമീ മഞ്ഞലയില്‍


അഴകേ നിന്‍ സുരഭില ദലമെന്തേ
അറിയാതെ നനുനനെ നനവൂറി
ആരാരും കേള്‍കാത്ത നിന്‍ മോഹങ്ങള്‍,
എന്നോടായ്  ചൊല്ലാമോ ഈ വേളയില്‍?
എന്നെന്നും നിന്നുള്ളം മൗനമായ് തേടും സാന്ത്വനമേകാന്‍

മൃദുലേ നിന്‍ നിനവില്‍ ഇന്നെന്തേ,
പിരിയാത്ത നിഴലായ് നോവേറേ?
ആലോലം പൂന്തെന്നല്‍ നിന്നെ തലോടവേ,
നിന്‍ ശോകം മായില്ലേ  ഓര്‍മ്മകള്‍ പോലെ?
ഇനി നിന്നെ പുണരില്ലേ , മൃദുവായ്  വീണ്ടും ആനന്ദഭാവം? 

*****
All rights reserved for the poem. Rahul Soman©

Aug 18, 2010

പൊന്നോണ സുര്യനുദിച്ചേ!



പൊന്നോണ സുര്യനുദിച്ചേ, പൂമാനം കസവണിഞ്ഞേ,
പൂഞ്ചോല നിറ കവിഞ്ഞേ, പൂങ്കാവ് പൂത്തുലുഞ്ഞേ,
ഓണ നാളിന്‍ ഉത്സവം, നാടാകെ  ആമോദം,
വര്‍ണ്ണ പൊലിമ നല്‍കി, വരവേല്പിന്‍ ആഘോഷം,
ഓണം വന്നോണം വന്നേ തക തക!

 ഓണ കിളി മൂളിയ പാട്ടിന്റെ ഈണത്തില്‍,
തുമ്പയും തെച്ചിയും ആടുന്നു താളത്തില്‍,
പൂവെല്ലാം തഴുകി വരും കുസൃതി പൂന്തെന്നലിന്‍
കിന്നാരം കേട്ടുലയും പൊന്‍ വയലേലകള്‍.
ഓണ നാളിന്‍ ഉത്സവം, നാടാകെ  ആമോദം,
വര്‍ണ്ണ പൊലിമ നല്‍കി, വരവേല്പിന്‍ ആഘോഷം,
ഓണം വന്നോണം വന്നേ തക തക!

പുലരിപ്പൊന്നൊളിവീശി മിന്നും പൂവാടിയിൽ,
പൂന്തേൻ നുകർന്നീടാൻ എത്തും പൂത്തുമ്പികൾ,
മാനത്ത് വിരിയുന്ന മാരിവില്‍ പൂവണിയും,
മാവേലി മന്നനെ എതിരേല്‍ക്കാന്‍ നിന്നല്ലോ.
ഓണ നാളിന്‍ ഉത്സവം, നാടാകെ  ആമോദം,
വര്‍ണ്ണ പൊലിമ നല്‍കി, വരവേല്പിന്‍ ആഘോഷം,
ഓണം വന്നോണം വന്നേ തക തക!
*****

All rights reserved for the poem. Rahul Soman©
NB: Please click here to listen to the song.