Sep 28, 2010

ഏതോ കനവായ്...


ഏതോ കനവായ് നീയെങ്ങോ മായവേ,
പ്രിയമയി!
ആരും ആരാരും അറിയാതെന്‍ മോഹമേ,
അനുപമ പ്രണയമേ വിലോലമായ് തലോടവേ
അകമലര്‍ ഉണരുമോ ആലോലമായ് ഈ വേളയില്‍

ഓ പ്രിയേ നീ അണയാനായി
എന്‍ മനം ഇനി കാത്തിരിപ്പു
മാറിലെ കുളിരേകാനായ്
നീ വരൂ... വരൂ...
കളമൊഴിയേ കാണാതെ പോകെ പരിഭവമോ
അറിയുന്നുവോ പാടാതെ ഞാനീ വിരഹഗീതം 

ചാരുതേ പുണരുവാനായി
  എന്നുള്ളം മെല്ലെ പൂവണിഞ്ഞു...
രാഗമായ് എന്‍ ചൊടികളില്‍ മൂകം                
നീ മധു... തരു...
നിനവുകളെ കാതോരം മൂളാം കവിതകളായ്
അകലരുതേ ആദ്യാനുരാഗമേ പിരിയരുതെ! 

*****
All rights reserved for the poem. Rahul Soman©


2 comments:

  1. "നിനവുകളെ കാതോരം മൂളാം കവിതകളായ്
    അകലരുതേ ആദ്യാനുരാഗമേ പിരിയരുതെ!" -

    വളരെ ഇഷ്ടപ്പെട്ടു ! ഥാപങ്ങളെ മികച്ചുമ് നന്നായിട്ടു പ്രകടിപ്പിക്കുന്നു അവസാനത്തെ വരികള് !

    "എനുള്ളം മെല്ലെ പൂവണിഞ്ഞു..." - ഇതുമ് ഫങ്ങിയായിട്ടുണ്ദു !

    ചുരുക്കത്തില്, നല്ലൊരു കവിത ! തന്നതിനു നന്നി !

    ReplyDelete
  2. നല്ല കവിത .

    ReplyDelete