Jan 8, 2011

കാളിയമ്മേ ദേവിയമ്മേ


കാളിയമ്മേ ദേവിയമ്മേ
വരമരുളു ശ്രീ പരമേശ്വരിയേ
കാവിലമ്മേ പാരിന്‍ അമ്മേ
തുണയരുളു ശ്രീ ഭുവനേശ്വരിയേ
ഉഗ്രരൂപിണിയാം ശൂലധാരിണിയേ
മുപ്പാരും നിന്‍ നാമം വാഴ്ത്തുന്നു ശ്രീ ദുര്‍ഗ്ഗേ


ശ്യാമളമാം നിന്‍ മോഹന രൂപം

സാന്ത്വനമായെന്‍ മായേ
ശീതളമാം നിന്‍ കൃപാകടാക്ഷം
ദോഷം മായ്ക്കുമെന്‍  ഭദ്രേ
നിന്‍ മുന്നില്‍ എന്നും പാടുമ്പോളെല്ലാം
നീറുമെന്‍ നെഞ്ചാകെ പൂമാരി പെയ്യും പോല്‍

ദുരിതങ്ങളേറുമെന്‍ കര്‍മ്മപഥത്തില്‍

അനുഗ്രഹമായെത്തും അമ്മേ
തളരുമെന്‍ മെയ്യില്‍ ശക്തിയരുളു
ശരണവുമേകു എന്‍  അമ്മേ
സന്താപമെല്ലാം സന്തോഷമാവാന്‍
എന്നെന്നും നിന്‍ രൂപം പൂജിക്കാം മഹേശ്വരി

*****
All rights reserved for the poem. Rahul Soman©
Music: Sibu Sukumaran 



No comments:

Post a Comment