ആരാരുമില്ലാതാശ്രിതര്‍ പാടും,
അഴലിന്റെ ഗീതം കേള്‍ക്കും അമ്മ മാത്രം!
ആരാരും കാണാ നീര്‍ലോചനങ്ങള്‍
അലിവോടെയെന്നും മായ്ക്കും അമ്മ മാത്രം!
ശിവനന്ദിനിയേ! പരമേശ്വരിയേ!
പാരാതേ നീയെന്നെ കാത്തീടണേ
ശ്രീകുറുമ്പയായ് മാനസങ്ങളില്‍
വാഴുമെന്‍ അംബികേ...
ആശ്രിതര്‍ക്കു നിന്‍ പുണ്യ ദര്‍ശനം
മംഗളദായകമായ്
എത്രെയോ ദോഷങ്ങള്‍
അറിയാത്ത പാപങ്ങള്‍
ദോഷഹീനേ മുക്തിനല്കി
രക്ഷയേകു
പലനാള്‍ നിന്‍ മുന്നില്‍
ഇടറുന്ന നെഞ്ചോടെ
ഭദ്രേ ദേവീ നിന്‍ നാമ മന്ത്രം ചൊല്ലീടുന്നു
ശ്രീകുറുമ്പയായ് മാനസങ്ങളില്‍
വാഴുമെന്‍ അംബികേ...
ആശ്രിതര്‍ക്കു നിന്‍ പുണ്യ ദര്‍ശനം
മംഗളദായകമായ്
ഇനിയെത്ര ജന്മങ്ങള്‍
അതിലെത്ര വേഷങ്ങള്‍
ആടിയാലെ മോക്ഷമേകു -
യെന്‍ വരദേ
കര്‍മ്മത്തിന്‍ ഭാരത്താല്‍
വയ്യാതെയുഴറുമ്പോള്‍
അമ്മേ മായേ എന്‍ മോഹതാപം തീര്‍ത്തീടണേ
ശ്രീകുറുമ്പയായ് മാനസങ്ങളില്‍
വാഴുമെന്‍ അംബികേ...
ആശ്രിതര്‍ക്കു നിന്‍ പുണ്യ ദര്‍ശനം
മംഗളദായകമായ്
*****
All rights reserved for the poem. Rahul Soman©
Music: Sibu Sukumaran
ഇനിയെത്ര ജന്മങ്ങള്‍
ReplyDeleteഅതിലെത്ര വേഷങ്ങള്‍ .....
..കര്‍മ്മത്തിന്‍ ഭാരത്താല്‍
വയ്യാതെയുഴറുമ്പോള്‍ ....
superb lines! ...surrendering to the Lotus Feet of Supreme Mother!
Thank you!