മകര കുളിര്‍ തെന്നലേറ്റു ഞാനിന്നീ
മലയില്‍ തൊഴുതു നില്‍കുമ്പോള്‍
മണികണ്ഠനാമെന്‍ സ്വാമി
അവിടുത്തെ മുഖമെന്റെ മുന്നില്‍
ജപ മന്ത്രമായെന്‍ നാവില്‍
അവിടുത്തെ നാമമെന്‍ സ്വാമി
മാമല വാഴുന്ന ദേവാ,
എന്‍ മാനസം വാഴുന്നോരീശാ
നൈവേദ്യമായീ പ്രാര്‍ത്ഥന
കാലങ്ങളായ് പാടുന്നു ഞാന്‍
കാരുണ്യ വാരിധേ കൃപയേകി കാക്കണേ
സാന്ത്വനമേകുന്ന മൂര്‍ത്തേ,
കലികാലത്തില്‍ രക്ഷ നീ തന്നെ
വ്രതശുദ്ധിയാല്‍ നിര്‍മ്മലമാം
മനതാരില്‍ നിന്‍ സങ്കീര്‍ത്തനം
പാപാന്ധകാരം മായ്കുന്നു ദേവാ
മലയില്‍ തൊഴുതു നില്‍കുമ്പോള്‍
മണികണ്ഠനാമെന്‍ സ്വാമി
അവിടുത്തെ മുഖമെന്റെ മുന്നില്‍
ജപ മന്ത്രമായെന്‍ നാവില്‍
അവിടുത്തെ നാമമെന്‍ സ്വാമി
മാമല വാഴുന്ന ദേവാ,
എന്‍ മാനസം വാഴുന്നോരീശാ
നൈവേദ്യമായീ പ്രാര്‍ത്ഥന
കാലങ്ങളായ് പാടുന്നു ഞാന്‍
കാരുണ്യ വാരിധേ കൃപയേകി കാക്കണേ
സാന്ത്വനമേകുന്ന മൂര്‍ത്തേ,
കലികാലത്തില്‍ രക്ഷ നീ തന്നെ
വ്രതശുദ്ധിയാല്‍ നിര്‍മ്മലമാം
മനതാരില്‍ നിന്‍ സങ്കീര്‍ത്തനം
പാപാന്ധകാരം മായ്കുന്നു ദേവാ
*****
All rights reserved for the poem. Rahul Soman©Music: Aswin Krishna 
No comments:
Post a Comment