Jan 8, 2011

ശ്യാമ ഹരേ ശ്യാമ ഹരേ


ശ്യാമ ഹരേ ശ്യാമ ഹരേ ഗോവിന്ദാ
യദുകുല മുരളിയൂതി നീ വാ വാ
ഗോപി ഹൃദയങ്ങള്‍ നിന്നെ തേടുമ്പോള്‍,
അഞ്ജന വര്‍ണ്ണാ നീ നൃത്തമാടി വാ


മധുരസ്മേരനായ് മനം കവരും ദേവാ
അലിവിന്‍ മിഴിയാലെ മനം മയക്കും നാഥാ
കാളിന്ദി തീരത്ത് ആടിയൊരാ  ലീലകള്‍,
ഗുരുവായൂരിലും  നീ ആടിപാടി വാ വാ


അരികെയണയാനായ്  എന്ത് നല്‍കണം ഞാന്‍
അവിലോ മലരോ നറു വെണ്ണയാണോ കണ്ണാ
ഈ ശുഭ സായാഹ്നം ധന്യമാകുവാനായ്,
കരുണാനിധിയേ കനിവോടെ നീ വാ
*****
All rights reserved for the poem. Rahul Soman©
Music: Vinod Kumar A

No comments:

Post a Comment