Jun 23, 2011

പഴനിമല പുണ്യമല


പഴനിമല പുണ്യമല വേൽമുരുകൻ വാഴും മല
ഹര ഹരോ.... ഹര ഹര ഹരഹരോ
പഴനിമല പുണ്യമല വേൽമുരുകൻ വാഴും മല
ഹര ഹരോ.... ഹര ഹര  ഹരഹരോ
എന്നെന്നും വേലനെന്റെ പീലിക്കാവടി
ആഘോഷമോടെയെന്റെ ഭസ്മക്കാവടി
നിറവർണ്ണങ്ങളേറുമെന്റെ പൂക്കാവടി

വേൽമുരുകാ ഹരോ ഹരാ..വേലായുധാ ഹരോ ഹരാ..
ശക്തിധരാ ഹരോ ഹരാ..സുബ്രഹ്മണ്യ ഹരോ ഹരാ...
വേൽമുരുകാ ഹരോ ഹരാ..വേലായുധാ ഹരോ ഹരാ..
ശക്തിധരാ ഹരോ ഹരാ..സുബ്രഹ്മണ്യ ഹരോ ഹരാ...

സ്കന്ദരൂപനേ ആനന്ദദായകാ
അഗ്നിയിൽ പിറന്നൊരെന്റെ ശിവശക്തിപുത്രനേ
പാൽക്കാവടിയാടുമെന്റെ കൈകാലുകൾക്കു നീ...
ശക്തിവേലനേ നീ ശക്തി നൽകണേ...

വേൽമുരുകാ ഹരോ ഹരാ..വേലായുധാ ഹരോ ഹരാ..
ശക്തിധരാ ഹരോ ഹരാ..സുബ്രഹ്മണ്യ ഹരോ ഹരാ...
വേൽമുരുകാ ഹരോ ഹരാ..വേലായുധാ ഹരോ ഹരാ..
ശക്തിധരാ ഹരോ ഹരാ..സുബ്രഹ്മണ്യ ഹരോ ഹരാ...

ബാലരൂപനേ അജീതിദായകാ
ദേവസേനാപതിയാം സംഹാരമൂർത്തയേ
നിന്നെ വണങ്ങുമെന്റെ അകതാരിൽ നിത്യവും
നീലമയിലേറി നീ ദർശനമേകണേ...


*****
All rights reserved for the poem. Rahul Soman©
Click here to listen to the song  



കണ്മുന്നിലെന്നും


കണ്മുന്നിലെന്നും അയ്യന്റെ രൂപം
കണ്ണോളം കണ്ടാലും തീരില്ല മോഹം
അയ്യന്റെ നാമം ചൊല്ലുന്ന നേരം
പാരാകേ നിറയും ശാന്തിതന്നീണം
സ്വാമീശരണം ശരണമെന്റയ്യപ്പാ

ഹരിഹരസുതനേ ശരണം ശരണം
സ്വാമീശരണം ശരണമെന്റയ്യപ്പാ
അയ്യന്റെ തൃപ്പാദം എന്നും ശരണം...

പൊന്മലയേറും അയ്യപ്പഭക്തന്മാർ
താളത്തിൽ പാടുന്നു ശരണസൂക്തങ്ങൾ..
ഇരുമുടിഭാരം തെല്ലുമൊട്ടറിയാതെ
തുടികൊട്ടികയറുന്നു സന്നിധിപൂകാൻ


പമ്പയിൽ ആഴും അയ്യപ്പഭക്തന്മാർ
മനതാരിൽ കാണുന്നു സ്വാമിതൻ ലീലകൾ
ധർമ്മശാസ്താവേ ഹരിഹര പുത്രാ
അവിടുത്തെ ദർശ്ശനം അപൂർവ്വപുണ്യം

സ്വാമീശരണം ശരണമെന്റയ്യപ്പാ
ഹരിഹരസുതനേ ശരണം ശരണം
സ്വാമീശരണം ശരണമെന്റയ്യപ്പാ
അയ്യന്റെ തൃപ്പാദം എന്നും ശരണം
*****
All rights reserved for the poem. Rahul Soman©
Click here to listen to the song  

Jan 8, 2011

ശിവനന്ദിനി


ആരാരുമില്ലാതാശ്രിതര്‍ പാടും,
അഴലിന്റെ ഗീതം കേള്‍ക്കും അമ്മ മാത്രം!
ആരാരും കാണാ നീര്‍ലോചനങ്ങള്‍
അലിവോടെയെന്നും മായ്ക്കും അമ്മ മാത്രം!
ശിവനന്ദിനിയേ! പരമേശ്വരിയേ!
പാരാതേ നീയെന്നെ  കാത്തീടണേ

ശ്രീകുറുമ്പയായ്  മാനസങ്ങളില്‍

വാഴുമെന്‍ അംബികേ...
ആശ്രിതര്‍ക്കു നിന്‍ പുണ്യ ദര്‍ശനം
മംഗളദായകമായ് 

എത്രെയോ ദോഷങ്ങള്‍

അറിയാത്ത പാപങ്ങള്‍
ദോഷഹീനേ മുക്തിനല്കി
രക്ഷയേകു
പലനാള്‍ നിന്‍ മുന്നില്‍
ഇടറുന്ന നെഞ്ചോടെ
ഭദ്രേ ദേവീ നിന്‍ നാമ മന്ത്രം ചൊല്ലീടുന്നു 


ശ്രീകുറുമ്പയായ്   മാനസങ്ങളില്‍

വാഴുമെന്‍ അംബികേ...
ആശ്രിതര്‍ക്കു നിന്‍ പുണ്യ ദര്‍ശനം
മംഗളദായകമായ് 

ഇനിയെത്ര ജന്മങ്ങള്‍

അതിലെത്ര വേഷങ്ങള്‍
ആടിയാലെ മോക്ഷമേകു -
യെന്‍ വരദേ
കര്‍മ്മത്തിന്‍ ഭാരത്താല്‍
വയ്യാതെ
യുഴറുമ്പോള്‍
അമ്മേ മായേ എന്‍ മോഹതാപം തീര്‍ത്തീടണേ

ശ്രീകുറുമ്പയായ്  മാനസങ്ങളില്‍

വാഴുമെന്‍ അംബികേ...
ആശ്രിതര്‍ക്കു നിന്‍ പുണ്യ ദര്‍ശനം
മംഗളദായകമായ്  
*****
All rights reserved for the poem. Rahul Soman©
Music: Sibu Sukumaran 

ശ്യാമ ഹരേ ശ്യാമ ഹരേ


ശ്യാമ ഹരേ ശ്യാമ ഹരേ ഗോവിന്ദാ
യദുകുല മുരളിയൂതി നീ വാ വാ
ഗോപി ഹൃദയങ്ങള്‍ നിന്നെ തേടുമ്പോള്‍,
അഞ്ജന വര്‍ണ്ണാ നീ നൃത്തമാടി വാ


മധുരസ്മേരനായ് മനം കവരും ദേവാ
അലിവിന്‍ മിഴിയാലെ മനം മയക്കും നാഥാ
കാളിന്ദി തീരത്ത് ആടിയൊരാ  ലീലകള്‍,
ഗുരുവായൂരിലും  നീ ആടിപാടി വാ വാ


അരികെയണയാനായ്  എന്ത് നല്‍കണം ഞാന്‍
അവിലോ മലരോ നറു വെണ്ണയാണോ കണ്ണാ
ഈ ശുഭ സായാഹ്നം ധന്യമാകുവാനായ്,
കരുണാനിധിയേ കനിവോടെ നീ വാ
*****
All rights reserved for the poem. Rahul Soman©
Music: Vinod Kumar A

മണികണ്ഠനാമെന്‍ സ്വാമി


മകര കുളിര്‍  തെന്നലേറ്റു ഞാനിന്നീ
മലയില്‍ തൊഴുതു നില്‍കുമ്പോള്‍
മണികണ്ഠനാമെന്‍ സ്വാമി
അവിടുത്തെ മുഖമെന്റെ മുന്നില്‍
ജപ മന്ത്രമായെന്‍ നാവില്‍
അവിടുത്തെ നാമമെന്‍ സ്വാമി 

മാമല വാഴുന്ന ദേവാ,
എന്‍ മാനസം വാഴുന്നോരീശാ
നൈവേദ്യമായീ പ്രാര്‍ത്ഥന
കാലങ്ങളായ് പാടുന്നു ഞാന്‍
കാരുണ്യ വാരിധേ കൃപയേകി കാക്കണേ


സാന്ത്വനമേകുന്ന മൂര്‍ത്തേ,
കലികാലത്തില്‍ രക്ഷ നീ തന്നെ
വ്രതശുദ്ധിയാല്‍  നിര്‍മ്മലമാം
മനതാരില്‍  നിന്‍ സങ്കീര്‍ത്തനം
പാപാന്ധകാരം മായ്കുന്നു ദേവാ

*****
All rights reserved for the poem. Rahul Soman©
Music: Aswin Krishna 

കാളിയമ്മേ ദേവിയമ്മേ


കാളിയമ്മേ ദേവിയമ്മേ
വരമരുളു ശ്രീ പരമേശ്വരിയേ
കാവിലമ്മേ പാരിന്‍ അമ്മേ
തുണയരുളു ശ്രീ ഭുവനേശ്വരിയേ
ഉഗ്രരൂപിണിയാം ശൂലധാരിണിയേ
മുപ്പാരും നിന്‍ നാമം വാഴ്ത്തുന്നു ശ്രീ ദുര്‍ഗ്ഗേ


ശ്യാമളമാം നിന്‍ മോഹന രൂപം

സാന്ത്വനമായെന്‍ മായേ
ശീതളമാം നിന്‍ കൃപാകടാക്ഷം
ദോഷം മായ്ക്കുമെന്‍  ഭദ്രേ
നിന്‍ മുന്നില്‍ എന്നും പാടുമ്പോളെല്ലാം
നീറുമെന്‍ നെഞ്ചാകെ പൂമാരി പെയ്യും പോല്‍

ദുരിതങ്ങളേറുമെന്‍ കര്‍മ്മപഥത്തില്‍

അനുഗ്രഹമായെത്തും അമ്മേ
തളരുമെന്‍ മെയ്യില്‍ ശക്തിയരുളു
ശരണവുമേകു എന്‍  അമ്മേ
സന്താപമെല്ലാം സന്തോഷമാവാന്‍
എന്നെന്നും നിന്‍ രൂപം പൂജിക്കാം മഹേശ്വരി

*****
All rights reserved for the poem. Rahul Soman©
Music: Sibu Sukumaran