Apr 15, 2010

കൂട് തേടുന്ന



കൂട് തേടുന്ന, കുയിലു പാടുന്ന,
മധുര രാഗ മഴയായ്...
നുള ശോണ സാന്ദ്ര മിഴിയേ...
അനുരാഗ ദൂത് ഇന്നെവിടെ?

ഓര്‍മ്മകളേ... മൂകമെന്തേ?
പ്രിയമൊരു മൊഴിയാകുമോ?
വെറുതെ ഈ നോവറിയേ...
പുലരെ നീ മാഞ്ഞതെന്തേ?
രാക്കതിര്‍ തേടിയ സ്നേഹ താരമായ്...

രാവൊളിയേ... കാണുവതോ,
സുരഭില നിമിഷങ്ങളെ
അരികേ വാ വാനഴകേ...
നിന്നെ ഈ തൂമിഴിയാല്‍...
കാതരം കാണവേ മോഹ ലാസ്യമായ്...


*****
All rights reserved for the poem. Rahul Soman©
Note: This lyric has been composed for an album.

Apr 12, 2010

അലകളായ് അകലേ




ആദ്യ രാവില്‍ രാപ്പൂവിനെ...
ആര്ദ്രമാക്കിയൊ ആരോ...
ശ്യാമ രാത്രിയില്‍ ഈറനായ്
സ്നേഹ ദൂതുമായ്‌ കാറ്റേ
നിന്‍ മിഴികളിന്‍ പുതു നിറവുമായ്
ഇനി പുലരുമോ അഴകേ...
ആ പുലരിയില്‍ നറു കവിതയായ്
ഇനി അലകളായ് അകലേ...



അരിയ പൂവേ, പ്രണയ നോവേ ...
മനസ്സില്‍ അറിയാതെ നിറയും അനുഭൂതി
ഏതോ... തിരയില്‍...
അലിയും ഉയിരേ...
അറിയാ... കനവില്‍...
നിഴലായ് മറയേ...

ഇനിയ രാഗം, പുതിയ ഭാവം
തരള വിരലാലെ, തഴുകി മായാതേ
എങ്ങോ... തിരയും...
കാണാ മുകിലേ...
മെല്ലേ പൊഴിയും
മഴയായ് മനമേ...


*****
All rights reserved for the poem. Rahul Soman©
Note: This lyric has been composed for an album.

Apr 11, 2010

കാനന വാസാ



 Composer & Singer: Unnikrishnan K.B 
Additional Harmonies, Orchestration & Mixing : Sibu Sukumaran
 Music Label: Noyz Odyoz

കാനന വാസാ പൊന്മല ദേവാ
കലിയുഗവരദാ ശ്രീ മണികണ്ഠാ
കറുപ്പണിഞ്ഞ് ഇരുമുടിയേന്തി
മലയേറുമ്പോള്‍
ഏന്തിവിടയ്യാ എന്‍ പന്തളവാസാ

ശബരിഗിരീശാ സ്വാമിയേ
ഹരിഹരസുതനാം അയ്യനേ

മലകയറ്റം കഠിനതരം
മലമേലെ ഭക്തിമയം
മനതാരില്‍ സ്വാമി മുഖം
മനമുരുകിയെന്‍ ശരണം വിളി

ശരണം ശരണം ശ്രീ സ്വാമിയേ
ശരണം ശരണം എന്‍ അയ്യനേ


പമ്പാനദി പുണ്യവതി
ആഴിമുഖം പാപഹരം
മകരദീപം ദേവഹിതം
മനമുരുകിയെന്‍ ശരണം വിളി

ശരണം ശരണം ശ്രീ സ്വാമിയേ
ശരണം ശരണം എന്‍ അയ്യനേ
*****
All rights reserved for the poem. Rahul Soman©
Note: This lyric has been composed.


Apr 10, 2010

ഹരഹരഹര വേലനേ


ആടി വരുന്നേ പാടി വരുന്നേ
പഴനി മാമലയേറി വരുന്നേ
വേല്‍മുരുകാ നിന്‍ തിരുവടി
സാഷ്ടാംഗം തേടി വരുന്നേ

ഹരഹരഹര വേലനേ ആനന്ദ രൂപനേ
ശക്തിവേലാല്‍ എന്നുമീ മുപ്പാരും കാക്കണേ

സുരപദ്മ നിഗ്രഹാ ദേവസേനാ നായകാ
ശിവശക്തി നന്ദനാ സുബ്രഹ്മണ്യ സ്വാമിയേ
തൈപൂയ നാളിലേ ആഘോഷ വേളയില്‍
ആനന്ദ നൃത്തമാടാന്‍ നീ വരേണമേ

ഹരഹരഹര വേലനേ ആനന്ദ രൂപനേ
ശക്തിവേലാല്‍ എന്നുമീ മുപ്പാരും കാക്കണേ

തിരുച്ചെന്ദൂര്‍ നാഥനേ ആറുപടൈ വീരനേ
തുമ്പിക്കൈ സോദരനേ വേലായുധ സ്വാമിയേ
എന്‍ പുണ്യപാപങ്ങള്‍ പേറി ഞാന്‍ ആടവേ
ഈ ജന്മ സാഫല്യം നീ തരേണമേ

*****
All rights reserved for the poem. Rahul Soman©
NB: This lyric has been composed.