Jun 18, 2010

സാന്ദ്രം നിന്‍ സംഗീതമേ


സാന്ദ്രം നിന്‍ സംഗീതമേ,
ഭൂവിലെന്നും നിഹാര മഴയായ് - 2
നിന്‍ ഗീതം അലയായ്‌ ഒഴുകി
ഈ ദേശമാകെ ജീവനായ് (
സാന്ദ്രം)

നാദം നിന്നില്‍
നിന്നും ആനന്ദ മാരിയായ്
നിന്‍ ഈണങ്ങള്‍
മനസ്സില്‍ തന്ത്രി മീട്ടി
ആഹ്ലാദം നല്കുമേ
നിന്‍ ആര്‍ദ്രഗീതങ്ങള്‍
അനേകമാം ഈണങ്ങള്‍ - പുതു
കാവ്യ സൗരഭ്യം
പാട്ടിന്‍ ലയമാല്‍
എല്ലാ വ്യഥയും മായ്ച്ചതു നീ
കാലമേറേ ആയാലും
ഓര്‍മ്മ പുല്കിയിടും - 2 (
സാന്ദ്രം)

പാടി പാടി വീണ്ടും
നിന്‍ ആത്മരാഗങ്ങള്‍
മെല്ലെ ഉള്ളം വിങ്ങും
സ്വനം ഓര്‍ക്കും വേളകളില്‍
വിരിയും നിന്‍റെ ആശയം
ആയിരം നവ ശൈലിയായ്
പൊഴിയും നിന്‍റെ കനവിലും
ഭാരതത്തിന്‍ ഗീതങ്ങള്‍
എവിടെയും നിന്‍ ഗാനങ്ങള്‍ - ഒരു
അനശ്വര സങ്കീര്‍ത്തനം (
സാന്ദ്രം)

എന്നും എന്നും ആര്‍ദ്രം
നിന്‍ ഭാവ സംഗീതം
മീട്ടും മാനസ രാഗം
നിന്‍ മായാ തന്ത്രികളില്‍
ഗന്ധര്‍വ ഗീത ഭാനുവായ്
ഖ്യാതി വാനില്‍ ഉയരും ദിനവും
സ്വര ശോഭയായ്
സംഗീതം ഇനിയും വിണ്ണില്‍ താരമായ്
മനസ്സില്‍ നിത്യം നിനക്കായ്
ആയിരം ഗീതാഞ്ജലി - 2
നിന്നിലെ സംഗീതത്താലെ
നിറയും ഹര്‍ഷം ജീവനില്‍ (
സാന്ദ്രം)

*****
All rights reserved for the poem. Rahul Soman©
Note: This lyric has been composed for an album.

3 comments:

  1. A very nice tribute to our Great A.R.Rahman ! Straight away my applauds go to the last stanza for the wonderful,rhythmic and musical lyrics, highlighting the facts of the topic and also the beauty of the Language ! My appreciation for this attempt !

    ReplyDelete
  2. പാടി പാടി വീണ്ടും
    നിന്‍ ആത്മരാഗങ്ങള്‍
    മെല്ലെ ഉള്ളം വിങ്ങും
    സ്വനം ഓര്‍ക്കും വേളകളില്‍
    വിരിയും നിന്‍റെ ആശയം
    ആയിരം നവ ശൈലിയായ്
    പൊഴിയും നിന്‍റെ കനവിലും
    ഭാരതത്തിന്‍ ഗീതങ്ങള്‍
    എവിടെയും നിന്‍ ഗാനങ്ങള്‍ - ഒരു
    അനശ്വര സങ്കീര്‍ത്തനം (സാന്ദ്രം)

    നല്ല വരികൾ..കീപ്പിറ്റപ്

    ReplyDelete
  3. ഒരാളെപറ്റി ഇത്രേം മനോഹരമായീ എഴുതിയ കവിത ! വളരെ നന്നായിടുണ്ട് .ഇനിയും ഒരുപാട് നല്ല കവിതകളെഴുതാന്‍ ദേവി അനുഗ്രെഹികട്ടെ .

    ReplyDelete