Sep 25, 2009

അക്ഷരരൂപിണി സരസ്വതി






സരസ്വതി നമസ്തുഭ്യം വരദേ കാമരൂപിണി
വിദ്യാരംഭം കരിഷ്യാമി സിദ്ധിര്‍ ഭവതു മേ സദാ

അക്ഷരരൂപിണി സരസ്വതി
അറിവിന്‍ ദേവി നമോസ്തുതേ
ശുഭവസ്ത്രധാരിണി സുരസായി
നിന്‍ നാമങ്ങള്‍ മന്ത്രാക്ഷരങ്ങള്‍

വിദ്യാരൂപിണി ഹിരണ്മയി ദേവി
മഹാമായേ വരപ്രദായിനി
തമസ്സില്‍ നിന്നുയര്‍ത്തി നീ ജ്യോതി നല്‍കു
എന്‍ അകതാരില്‍ ദിവ്യാക്ഷരങ്ങള്‍ നിറയ്ക്കു

മോഹരൂപിണി ഹിതകാരി ദേവി
മഹാഭദ്രേ ശ്രിപ്രദായിനി
ആലസ്യം ദൂരെയകറ്റി നീ ഉണര്‍വ്വ്‌ നല്‍കു
എന്‍ സന്താപം അകറ്റി എന്നും ആനന്ദമേകൂ

*****

All rights reserved for the poem. Rahul Soman©

Sep 6, 2009

ജയ് ശ്രീ ഗണേശാ...



ജയ് ശ്രീ ഗണേശാ ജയ് ശ്രീ ഗണേശാ
സങ്കടമോചകാ എൻപ്രിയ ദേവാ
ജയ് ശ്രീ ഗണേശാ ജയ് ശ്രീ ഗണേശാ
വിഗ്നവിനാശകാ ആപൽബാന്ധവാ

ശരണം ശരണം തവചരണയുഗം
അഭയം നൽകി കാക്കണേ ഞങ്ങളെ

ഷണ്മുഖസോദരാ മോദകപ്രിയഭീമാ
മൂഷികവാഹനാ വണങ്ങുന്നു ഞങ്ങൾ
അലിവിൻ തിരുമൂർത്തി ഗജമുഖവിനായകാ
മംഗളമൂർത്തീ നമിക്കുന്നു ഞങ്ങൾ
രുദ്രപ്രിയപുത്രാ... അരുമഗൗരീസുതാ
കരുണനിൻ മിഴികളിൽ കനിയുകവരദാ

ശരണം ശരണം തവചരണയുഗം
അഭയം നൽകി കാക്കണേ ഞങ്ങളെ
 
സിദ്ധിവിനായകാ സുമുഖാ ശശിവർണ്ണാ
മുക്തിദായകാ സ്തുതിക്കുന്നു ഞങ്ങൾ...
മൃത്യുഞ്ജയദേവാ നന്ദന സർവ്വോത്തമാ
ശുഭഗുണകാരാ ഭജിക്കുന്നു ഞങ്ങൾ...
വിശ്വമുഖനാഥാ വീരഗണപതേ...
ആശ്രയം നീയേ ദേവാദിദേവാ...

ശരണം ശരണം തവചരണയുഗം
അഭയം നൽകി കാക്കണേ ഞങ്ങളെ
.
*****

All rights reserved for the poem. Rahul Soman©
Click Here To Listen To This Song.