Showing posts with label Romance. Show all posts
Showing posts with label Romance. Show all posts

Mar 25, 2012

വിണ്ണിലെ താരമേ


വിണ്ണിലെ താരമേ,
നെഞ്ചിലെ കൂട്ടില്‍ മെല്ലെ
നിറ ദീപ നാളമായ്
ഒളിയേകും അഴകേ….
പാടുമെന്‍ പാട്ടിലെ
ഭാവമായ് പെയ്ത പോലെ
ഒരു രാഗ മാലയായ്‌
മൊഴിയേകും നീയേ….
കനവായിരമായിരമേകി
നിനവോരം ഓടി അണഞ്ഞും
കുളിരേകും തൂമഴയായ് അറിയാതെ

ആദ്യ നാളിന്‍ ഓര്‍മ്മ പോലെ,
യാത്ര നീളെ ചാരേ നീയേ….
മൗനം അണയും രാവില്‍ മെല്ലെ
പ്രേമപൂര്‍വ്വം നീ തൊടില്ലേ….
അകതാരിലെ സാന്ത്വനമായി
പ്രിയമോടെ നിന്‍ മോഹന രൂപം,
ഒരു മാത്രയില്‍ കാതരയായ് പറയാതെ

ജന്മം പുണ്യം പോലെയെന്റെ
പാതിമെയ്യായ് വന്നു നീയേ
പൂമിഴിയിലെ ഏഴഴകുമായി
എന്‍ ജീവനില്‍ നന്മ പോലെ….
അനുരാഗിണിയാം പ്രിയതേ നീ,
വരമാല്യം അണിഞ്ഞ മനസ്സില്‍
ഒരു നേരവും വേര്‍ പിരിയാതെ നിനയാതെ
*****

Creative Commons License
Based on a work at soundcloud.com.

Sep 28, 2010

ഏതോ കനവായ്...


ഏതോ കനവായ് നീയെങ്ങോ മായവേ,
പ്രിയമയി!
ആരും ആരാരും അറിയാതെന്‍ മോഹമേ,
അനുപമ പ്രണയമേ വിലോലമായ് തലോടവേ
അകമലര്‍ ഉണരുമോ ആലോലമായ് ഈ വേളയില്‍

ഓ പ്രിയേ നീ അണയാനായി
എന്‍ മനം ഇനി കാത്തിരിപ്പു
മാറിലെ കുളിരേകാനായ്
നീ വരൂ... വരൂ...
കളമൊഴിയേ കാണാതെ പോകെ പരിഭവമോ
അറിയുന്നുവോ പാടാതെ ഞാനീ വിരഹഗീതം 

ചാരുതേ പുണരുവാനായി
  എന്നുള്ളം മെല്ലെ പൂവണിഞ്ഞു...
രാഗമായ് എന്‍ ചൊടികളില്‍ മൂകം                
നീ മധു... തരു...
നിനവുകളെ കാതോരം മൂളാം കവിതകളായ്
അകലരുതേ ആദ്യാനുരാഗമേ പിരിയരുതെ! 

*****
All rights reserved for the poem. Rahul Soman©


Aug 29, 2010

സന്ധ്യ തന്‍ പ്രിയമാര്‍ന്ന പൂവേ



സന്ധ്യ തന്‍ പ്രിയമാര്‍ന്ന പൂവേ
നീ പുലരിയില്‍ അടരാതെ!
ഏതോ വിഷാദം അറിയാതെ നിന്നെ
തരളമായി പുല്‍കിയോ... സാന്ദ്രമീ മഞ്ഞലയില്‍


അഴകേ നിന്‍ സുരഭില ദലമെന്തേ
അറിയാതെ നനുനനെ നനവൂറി
ആരാരും കേള്‍കാത്ത നിന്‍ മോഹങ്ങള്‍,
എന്നോടായ്  ചൊല്ലാമോ ഈ വേളയില്‍?
എന്നെന്നും നിന്നുള്ളം മൗനമായ് തേടും സാന്ത്വനമേകാന്‍

മൃദുലേ നിന്‍ നിനവില്‍ ഇന്നെന്തേ,
പിരിയാത്ത നിഴലായ് നോവേറേ?
ആലോലം പൂന്തെന്നല്‍ നിന്നെ തലോടവേ,
നിന്‍ ശോകം മായില്ലേ  ഓര്‍മ്മകള്‍ പോലെ?
ഇനി നിന്നെ പുണരില്ലേ , മൃദുവായ്  വീണ്ടും ആനന്ദഭാവം? 

*****
All rights reserved for the poem. Rahul Soman©

Jun 20, 2010

ഏതോ സ്മൃതിയില്‍...



ഏതോ സ്മൃതിയില്‍ ഈറനായി മെല്ലെ
സിന്ദൂര മാനസം തേടുവതാരെ?
ഏകാന്ത രാവില്‍ കാതോര്‍ക്കും നേരം,
അറിയാതെ ഉള്ളം തരളിതമായോ?

മൗനം നിറയും നാല് ചുവരില്‍ നിന്‍
സുരുചിര സ്വപ്നം മാഞ്ഞതെന്തേ?
ഓര്‍മ്മകള്‍ കോര്‍ത്തൊരു സുന്ദര രാഗം
നിന്‍ മാനസ വീണയില്‍ മീട്ടാഞ്ഞതെന്തേ?

രാഗ വിലോലം നിന്‍ പൂമിഴിയില്‍
പ്രണയാഭിലാഷം മങ്ങുവതെന്തേ?
ശ്യാമമാം രാത്രിയില്‍ തിങ്കളെ പോലെ
തനിയെ ഇന്ന് നീ ഉരുകുന്നതെന്തേ?

*****
All rights reserved for the poem. Rahul Soman©
Note: This lyric has been composed by Shri. Vinod K.A

Apr 15, 2010

കൂട് തേടുന്ന



കൂട് തേടുന്ന, കുയിലു പാടുന്ന,
മധുര രാഗ മഴയായ്...
നുള ശോണ സാന്ദ്ര മിഴിയേ...
അനുരാഗ ദൂത് ഇന്നെവിടെ?

ഓര്‍മ്മകളേ... മൂകമെന്തേ?
പ്രിയമൊരു മൊഴിയാകുമോ?
വെറുതെ ഈ നോവറിയേ...
പുലരെ നീ മാഞ്ഞതെന്തേ?
രാക്കതിര്‍ തേടിയ സ്നേഹ താരമായ്...

രാവൊളിയേ... കാണുവതോ,
സുരഭില നിമിഷങ്ങളെ
അരികേ വാ വാനഴകേ...
നിന്നെ ഈ തൂമിഴിയാല്‍...
കാതരം കാണവേ മോഹ ലാസ്യമായ്...


*****
All rights reserved for the poem. Rahul Soman©
Note: This lyric has been composed for an album.

Apr 12, 2010

അലകളായ് അകലേ




ആദ്യ രാവില്‍ രാപ്പൂവിനെ...
ആര്ദ്രമാക്കിയൊ ആരോ...
ശ്യാമ രാത്രിയില്‍ ഈറനായ്
സ്നേഹ ദൂതുമായ്‌ കാറ്റേ
നിന്‍ മിഴികളിന്‍ പുതു നിറവുമായ്
ഇനി പുലരുമോ അഴകേ...
ആ പുലരിയില്‍ നറു കവിതയായ്
ഇനി അലകളായ് അകലേ...



അരിയ പൂവേ, പ്രണയ നോവേ ...
മനസ്സില്‍ അറിയാതെ നിറയും അനുഭൂതി
ഏതോ... തിരയില്‍...
അലിയും ഉയിരേ...
അറിയാ... കനവില്‍...
നിഴലായ് മറയേ...

ഇനിയ രാഗം, പുതിയ ഭാവം
തരള വിരലാലെ, തഴുകി മായാതേ
എങ്ങോ... തിരയും...
കാണാ മുകിലേ...
മെല്ലേ പൊഴിയും
മഴയായ് മനമേ...


*****
All rights reserved for the poem. Rahul Soman©
Note: This lyric has been composed for an album.

Nov 25, 2009

कभी कभी दिल की बातें



कभी कभी दिल की बातें,
कभी हम समझें या ना समझें...
कभी कभी दिल की धड़कन,
कभी हमें चैन ना लेने देती ...
अनजाने थें हम...
अब हो गए हम...
दीवाने...

सपनों से भरी ये दुनिया...
हमें आज घेर लिया है
तीन शब्दों में छुपी सौ बातें...
हमारें दिल जीत लिये !

अखियाँ मिली और कहने लगी...
अनजाने थें हम...
अब हो गए हम...
दीवाने...

एहसासों में आये नये जीवन ने...
हमें आज आशा दी है!
बीतें लम्हों में पायी वो खुशियाँ
हमारें दिल सजा लिए!

अखियाँ मिली और कहने लगी...
अनजाने थें हम...
अब हो गए हम...
दीवाने...


*****
All rights reserved for the poem. Rahul Soman©

Nov 23, 2009

അഞ്ചനമിഴിയുള്ള പൂവേ...





Singers: Arun G.S & Karthika Devi
Lyrics: Rahul Soman
Composer: Arun G.S
Orchestration and Mixing: Sibu Sukumaran


അഞ്ചനമിഴിയുള്ള പൂവേ...
നിന്‍... ഇതളുകള്‍ വിതുമ്പുന്നോ...
പോയ വസന്തം നിനച്ചിരിപ്പാണോ...
പൂങ്കുയില്‍  നാദം കാത്തിരിപ്പാണോ...
അകലുമീ പുലര്‍വേളയില്‍...


മൗനമായി മിഴിമുനകള്‍ നീളുമ്പോള്‍...
ഉള്‍പ്പൂവിന്‍ മൃദുസ്വനം കേള്‍ക്കുമ്പോള്‍...
അറിയുന്നു അകതാരില്‍ നിന്‍ നൊമ്പരം...
അലിയേണം അണയുമ്പോള്‍ എന്‍ മാനസം...
പാഴ്മുളം തണ്ടില്‍ ഞാന്‍... മാനസരാഗം ലയമായ് മീട്ടുമ്പോള്‍...


ഓര്‍മ്മയില്‍ മറുമൊഴികള്‍ തേടുമ്പോള്‍‍...
കാണുന്നു കണ്ണ്നിറയെ വാര്‍തിങ്കള്‍...
ഉണരുന്നു മൃദുവായി എന്‍ മോഹവും ...
വിരിയുന്നു അറിയാതെ എന്‍ ആശയും ‍...
വാര്മുകില്‍ വീണ്ടും എന്നില്‍... മായികഭാവം മെല്ലെ തഴുക്കുമ്പോള്‍...

*****
All rights reserved for the poem. Rahul Soman©

 This is the lyrics for a tune composed by Arun G.S, the song will be uploaded shortly.

Pencil Drawing by Rekha Narayanaswamy

Oct 5, 2009

മിഴികള്‍ താഴ്ത്താതേ ...


മിഴികള്‍ തന്‍ മൊഴിയാല്‍ മെല്ലെ ...
നീ.. പ്രണയമായി പാടുന്നോ...

ആദ്യാനുരാഗം അകതാരില്‍ എന്നും,
മധുമയമായ് കാവ്യങ്ങള്‍ മൂളും...
പുതു ജീവനായി മാറും നിന്നില്‍...

അറിയാം നിന്‍... നിനവുകള്‍ പറയാതെ...
അരുതെ നിന്‍... പൂമിഴികള്‍ താഴ്ത്താതേ...
ആഹ്ലാദം ആനന്ദം ഈ വേളയില്‍...
കാതോരം കൊഞ്ചാമോ ഈ സന്ധ്യയില്‍...
എന്നുമെന്‍... പ്രാണനില്‍... ഒരു കുളിരലയായ്‌ നീ തഴുകി വരൂ...

നിറയും നിന്‍... പ്രേമമെന്നില്‍ തുളുമ്പാതെ...
അലിയും നിന്‍... നാദമെന്നില്‍ മായാതെ...
ആവേശം ആസ്വാദ്യം ഈ സംഗമം...
കാതോരം കൊഞ്ചീടാം ഈ സാന്ത്വനം...
എന്നും നിന്‍... സ്വന്തമായ്‌... ഒരു മലരിതലായ്  ഞാന്‍ അരികെ നില്‍പ്പു...

*****

All rights reserved for the poem. Rahul Soman©