Showing posts with label Devotional. Show all posts
Showing posts with label Devotional. Show all posts

Jan 7, 2012

സ്വാമി അയ്യപ്പാ!




പതിനെട്ടാം പടി ശരണം ശരണം
സ്വാമി ശരണം... അയ്യന്‍ ശരണം...
ഇരുമുടിയേന്തും ഭക്തര്‍കെല്ലാം
സ്വാമിയെന്നും ശരണം ശരണം...

മാമല മേലെ നീയിരുന്നാലും
മാനസമറിയും നീയെന്‍, അയ്യപ്പോ!
കാനനമാകെ താണ്ടി വരുമ്പോള്‍
ആശ്രയമേകു നീയെന്‍, അയ്യപ്പോ

തീരാ മോഹം പേറി
ഞങ്ങള്‍ഏറും അയ്യപ്പോ!
കാണാനായ് നിന്നെ മാത്രം,
വീരാ അയ്യപ്പോ!
ഇരവറിയാതെ പകലറിയാതെ
മനസ്സില്‍ നിന്നെ ഏറ്റും അയ്യപ്പോ!!!

  നിറയും ഈ പൊന്മലയാകെ ശരണം വിളിയുടെ ധ്വനികള്‍...
മണികണ്ഠാ നിന്‍ ദര്‍ശനമാലെ നേടും പുണ്യം മിഴികള്‍...

തീരാ ദോഷം ഏന്തി ഞങ്ങള്‍
സ്വാമി അയ്യപ്പോ!!!
നേടാനായ് മോക്ഷം മാത്രം
ധീരാ അയ്യപ്പോ!!!
അഴലറിയാതെ വ്യഥ അറിയാതെ
പടികള്‍ മെല്ലെ ഏറും,  അയ്യപ്പോ!!!

 
*****
All rights reserved for the poem. Rahul Soman©

Swami Ayyappa is a modern devotional song by Dreaming Nomads and Ripples.
Singer: Unnikrishnan K B
Lyrics: Rahul Soman
Music & Programming: Anoop Bhat
Bass & Mixing: Norbert Aniesh Anto
Editing: Jobin Komaroth
Direction & Camera: Abrooz (Abraham Joseph) & Bimal S Parayil

Jun 23, 2011

പഴനിമല പുണ്യമല


പഴനിമല പുണ്യമല വേൽമുരുകൻ വാഴും മല
ഹര ഹരോ.... ഹര ഹര ഹരഹരോ
പഴനിമല പുണ്യമല വേൽമുരുകൻ വാഴും മല
ഹര ഹരോ.... ഹര ഹര  ഹരഹരോ
എന്നെന്നും വേലനെന്റെ പീലിക്കാവടി
ആഘോഷമോടെയെന്റെ ഭസ്മക്കാവടി
നിറവർണ്ണങ്ങളേറുമെന്റെ പൂക്കാവടി

വേൽമുരുകാ ഹരോ ഹരാ..വേലായുധാ ഹരോ ഹരാ..
ശക്തിധരാ ഹരോ ഹരാ..സുബ്രഹ്മണ്യ ഹരോ ഹരാ...
വേൽമുരുകാ ഹരോ ഹരാ..വേലായുധാ ഹരോ ഹരാ..
ശക്തിധരാ ഹരോ ഹരാ..സുബ്രഹ്മണ്യ ഹരോ ഹരാ...

സ്കന്ദരൂപനേ ആനന്ദദായകാ
അഗ്നിയിൽ പിറന്നൊരെന്റെ ശിവശക്തിപുത്രനേ
പാൽക്കാവടിയാടുമെന്റെ കൈകാലുകൾക്കു നീ...
ശക്തിവേലനേ നീ ശക്തി നൽകണേ...

വേൽമുരുകാ ഹരോ ഹരാ..വേലായുധാ ഹരോ ഹരാ..
ശക്തിധരാ ഹരോ ഹരാ..സുബ്രഹ്മണ്യ ഹരോ ഹരാ...
വേൽമുരുകാ ഹരോ ഹരാ..വേലായുധാ ഹരോ ഹരാ..
ശക്തിധരാ ഹരോ ഹരാ..സുബ്രഹ്മണ്യ ഹരോ ഹരാ...

ബാലരൂപനേ അജീതിദായകാ
ദേവസേനാപതിയാം സംഹാരമൂർത്തയേ
നിന്നെ വണങ്ങുമെന്റെ അകതാരിൽ നിത്യവും
നീലമയിലേറി നീ ദർശനമേകണേ...


*****
All rights reserved for the poem. Rahul Soman©
Click here to listen to the song  



കണ്മുന്നിലെന്നും


കണ്മുന്നിലെന്നും അയ്യന്റെ രൂപം
കണ്ണോളം കണ്ടാലും തീരില്ല മോഹം
അയ്യന്റെ നാമം ചൊല്ലുന്ന നേരം
പാരാകേ നിറയും ശാന്തിതന്നീണം
സ്വാമീശരണം ശരണമെന്റയ്യപ്പാ

ഹരിഹരസുതനേ ശരണം ശരണം
സ്വാമീശരണം ശരണമെന്റയ്യപ്പാ
അയ്യന്റെ തൃപ്പാദം എന്നും ശരണം...

പൊന്മലയേറും അയ്യപ്പഭക്തന്മാർ
താളത്തിൽ പാടുന്നു ശരണസൂക്തങ്ങൾ..
ഇരുമുടിഭാരം തെല്ലുമൊട്ടറിയാതെ
തുടികൊട്ടികയറുന്നു സന്നിധിപൂകാൻ


പമ്പയിൽ ആഴും അയ്യപ്പഭക്തന്മാർ
മനതാരിൽ കാണുന്നു സ്വാമിതൻ ലീലകൾ
ധർമ്മശാസ്താവേ ഹരിഹര പുത്രാ
അവിടുത്തെ ദർശ്ശനം അപൂർവ്വപുണ്യം

സ്വാമീശരണം ശരണമെന്റയ്യപ്പാ
ഹരിഹരസുതനേ ശരണം ശരണം
സ്വാമീശരണം ശരണമെന്റയ്യപ്പാ
അയ്യന്റെ തൃപ്പാദം എന്നും ശരണം
*****
All rights reserved for the poem. Rahul Soman©
Click here to listen to the song  

Jan 8, 2011

ശിവനന്ദിനി


ആരാരുമില്ലാതാശ്രിതര്‍ പാടും,
അഴലിന്റെ ഗീതം കേള്‍ക്കും അമ്മ മാത്രം!
ആരാരും കാണാ നീര്‍ലോചനങ്ങള്‍
അലിവോടെയെന്നും മായ്ക്കും അമ്മ മാത്രം!
ശിവനന്ദിനിയേ! പരമേശ്വരിയേ!
പാരാതേ നീയെന്നെ  കാത്തീടണേ

ശ്രീകുറുമ്പയായ്  മാനസങ്ങളില്‍

വാഴുമെന്‍ അംബികേ...
ആശ്രിതര്‍ക്കു നിന്‍ പുണ്യ ദര്‍ശനം
മംഗളദായകമായ് 

എത്രെയോ ദോഷങ്ങള്‍

അറിയാത്ത പാപങ്ങള്‍
ദോഷഹീനേ മുക്തിനല്കി
രക്ഷയേകു
പലനാള്‍ നിന്‍ മുന്നില്‍
ഇടറുന്ന നെഞ്ചോടെ
ഭദ്രേ ദേവീ നിന്‍ നാമ മന്ത്രം ചൊല്ലീടുന്നു 


ശ്രീകുറുമ്പയായ്   മാനസങ്ങളില്‍

വാഴുമെന്‍ അംബികേ...
ആശ്രിതര്‍ക്കു നിന്‍ പുണ്യ ദര്‍ശനം
മംഗളദായകമായ് 

ഇനിയെത്ര ജന്മങ്ങള്‍

അതിലെത്ര വേഷങ്ങള്‍
ആടിയാലെ മോക്ഷമേകു -
യെന്‍ വരദേ
കര്‍മ്മത്തിന്‍ ഭാരത്താല്‍
വയ്യാതെ
യുഴറുമ്പോള്‍
അമ്മേ മായേ എന്‍ മോഹതാപം തീര്‍ത്തീടണേ

ശ്രീകുറുമ്പയായ്  മാനസങ്ങളില്‍

വാഴുമെന്‍ അംബികേ...
ആശ്രിതര്‍ക്കു നിന്‍ പുണ്യ ദര്‍ശനം
മംഗളദായകമായ്  
*****
All rights reserved for the poem. Rahul Soman©
Music: Sibu Sukumaran 

ശ്യാമ ഹരേ ശ്യാമ ഹരേ


ശ്യാമ ഹരേ ശ്യാമ ഹരേ ഗോവിന്ദാ
യദുകുല മുരളിയൂതി നീ വാ വാ
ഗോപി ഹൃദയങ്ങള്‍ നിന്നെ തേടുമ്പോള്‍,
അഞ്ജന വര്‍ണ്ണാ നീ നൃത്തമാടി വാ


മധുരസ്മേരനായ് മനം കവരും ദേവാ
അലിവിന്‍ മിഴിയാലെ മനം മയക്കും നാഥാ
കാളിന്ദി തീരത്ത് ആടിയൊരാ  ലീലകള്‍,
ഗുരുവായൂരിലും  നീ ആടിപാടി വാ വാ


അരികെയണയാനായ്  എന്ത് നല്‍കണം ഞാന്‍
അവിലോ മലരോ നറു വെണ്ണയാണോ കണ്ണാ
ഈ ശുഭ സായാഹ്നം ധന്യമാകുവാനായ്,
കരുണാനിധിയേ കനിവോടെ നീ വാ
*****
All rights reserved for the poem. Rahul Soman©
Music: Vinod Kumar A

മണികണ്ഠനാമെന്‍ സ്വാമി


മകര കുളിര്‍  തെന്നലേറ്റു ഞാനിന്നീ
മലയില്‍ തൊഴുതു നില്‍കുമ്പോള്‍
മണികണ്ഠനാമെന്‍ സ്വാമി
അവിടുത്തെ മുഖമെന്റെ മുന്നില്‍
ജപ മന്ത്രമായെന്‍ നാവില്‍
അവിടുത്തെ നാമമെന്‍ സ്വാമി 

മാമല വാഴുന്ന ദേവാ,
എന്‍ മാനസം വാഴുന്നോരീശാ
നൈവേദ്യമായീ പ്രാര്‍ത്ഥന
കാലങ്ങളായ് പാടുന്നു ഞാന്‍
കാരുണ്യ വാരിധേ കൃപയേകി കാക്കണേ


സാന്ത്വനമേകുന്ന മൂര്‍ത്തേ,
കലികാലത്തില്‍ രക്ഷ നീ തന്നെ
വ്രതശുദ്ധിയാല്‍  നിര്‍മ്മലമാം
മനതാരില്‍  നിന്‍ സങ്കീര്‍ത്തനം
പാപാന്ധകാരം മായ്കുന്നു ദേവാ

*****
All rights reserved for the poem. Rahul Soman©
Music: Aswin Krishna 

കാളിയമ്മേ ദേവിയമ്മേ


കാളിയമ്മേ ദേവിയമ്മേ
വരമരുളു ശ്രീ പരമേശ്വരിയേ
കാവിലമ്മേ പാരിന്‍ അമ്മേ
തുണയരുളു ശ്രീ ഭുവനേശ്വരിയേ
ഉഗ്രരൂപിണിയാം ശൂലധാരിണിയേ
മുപ്പാരും നിന്‍ നാമം വാഴ്ത്തുന്നു ശ്രീ ദുര്‍ഗ്ഗേ


ശ്യാമളമാം നിന്‍ മോഹന രൂപം

സാന്ത്വനമായെന്‍ മായേ
ശീതളമാം നിന്‍ കൃപാകടാക്ഷം
ദോഷം മായ്ക്കുമെന്‍  ഭദ്രേ
നിന്‍ മുന്നില്‍ എന്നും പാടുമ്പോളെല്ലാം
നീറുമെന്‍ നെഞ്ചാകെ പൂമാരി പെയ്യും പോല്‍

ദുരിതങ്ങളേറുമെന്‍ കര്‍മ്മപഥത്തില്‍

അനുഗ്രഹമായെത്തും അമ്മേ
തളരുമെന്‍ മെയ്യില്‍ ശക്തിയരുളു
ശരണവുമേകു എന്‍  അമ്മേ
സന്താപമെല്ലാം സന്തോഷമാവാന്‍
എന്നെന്നും നിന്‍ രൂപം പൂജിക്കാം മഹേശ്വരി

*****
All rights reserved for the poem. Rahul Soman©
Music: Sibu Sukumaran 



Apr 11, 2010

കാനന വാസാ



 Composer & Singer: Unnikrishnan K.B 
Additional Harmonies, Orchestration & Mixing : Sibu Sukumaran
 Music Label: Noyz Odyoz

കാനന വാസാ പൊന്മല ദേവാ
കലിയുഗവരദാ ശ്രീ മണികണ്ഠാ
കറുപ്പണിഞ്ഞ് ഇരുമുടിയേന്തി
മലയേറുമ്പോള്‍
ഏന്തിവിടയ്യാ എന്‍ പന്തളവാസാ

ശബരിഗിരീശാ സ്വാമിയേ
ഹരിഹരസുതനാം അയ്യനേ

മലകയറ്റം കഠിനതരം
മലമേലെ ഭക്തിമയം
മനതാരില്‍ സ്വാമി മുഖം
മനമുരുകിയെന്‍ ശരണം വിളി

ശരണം ശരണം ശ്രീ സ്വാമിയേ
ശരണം ശരണം എന്‍ അയ്യനേ


പമ്പാനദി പുണ്യവതി
ആഴിമുഖം പാപഹരം
മകരദീപം ദേവഹിതം
മനമുരുകിയെന്‍ ശരണം വിളി

ശരണം ശരണം ശ്രീ സ്വാമിയേ
ശരണം ശരണം എന്‍ അയ്യനേ
*****
All rights reserved for the poem. Rahul Soman©
Note: This lyric has been composed.


Apr 10, 2010

ഹരഹരഹര വേലനേ


ആടി വരുന്നേ പാടി വരുന്നേ
പഴനി മാമലയേറി വരുന്നേ
വേല്‍മുരുകാ നിന്‍ തിരുവടി
സാഷ്ടാംഗം തേടി വരുന്നേ

ഹരഹരഹര വേലനേ ആനന്ദ രൂപനേ
ശക്തിവേലാല്‍ എന്നുമീ മുപ്പാരും കാക്കണേ

സുരപദ്മ നിഗ്രഹാ ദേവസേനാ നായകാ
ശിവശക്തി നന്ദനാ സുബ്രഹ്മണ്യ സ്വാമിയേ
തൈപൂയ നാളിലേ ആഘോഷ വേളയില്‍
ആനന്ദ നൃത്തമാടാന്‍ നീ വരേണമേ

ഹരഹരഹര വേലനേ ആനന്ദ രൂപനേ
ശക്തിവേലാല്‍ എന്നുമീ മുപ്പാരും കാക്കണേ

തിരുച്ചെന്ദൂര്‍ നാഥനേ ആറുപടൈ വീരനേ
തുമ്പിക്കൈ സോദരനേ വേലായുധ സ്വാമിയേ
എന്‍ പുണ്യപാപങ്ങള്‍ പേറി ഞാന്‍ ആടവേ
ഈ ജന്മ സാഫല്യം നീ തരേണമേ

*****
All rights reserved for the poem. Rahul Soman©
NB: This lyric has been composed.


Jan 24, 2010

ആറുമുഖനേ...




ആറുമുഖനേ... അതിസുന്ദര ബാലനേ...
തൃകണ്ണിന്‍ ജ്വാലയായി ഗംഗയില്‍ അലിഞ്ഞവനേ ...
ശരവണ പൊയ്കയില്‍ ആറായി പിറന്ന നീ...
ശിവശങ്കരിതന്‍ കൃപയാല്‍ ഷണ്മുഖനായി...


വെട്രി വേല്‍മുരുകനേ സത്യധര്‍മ്മ പാലകനേ
ഉഗ്രശൗര്യമോടെ നീ നിഗ്രഹിച്ചു ദാനവരെ...
താതനേകിയ വരത്താല്‍ അധമനാം താരകനെ...
ശക്തി വേലാല്‍ സംഹരിച്ചു മോക്ഷമേകിയതും നീയേ...

ദേവസേനാപതിയേ നിന്‍ സമാഖ്യ ഗീതികള്‍...
ശ്രവണ മാത്രേ മനം ആറാടും ഭക്തിയില്‍...
തിന്മനാശകാ... നിത്യം പൂജികും അടിയന്‍റെ...
അഴലേറും വാഴ്വില്‍ വിഭൂതി നീ പ്രസാദിക്കു...


*****

All rights reserved for the poem. Rahul Soman©


Dec 19, 2009

അമ്മേ മഹേശ്വരി



|| നമസ്തേ ജഗദ്‌ ധാത്രി സത്ബ്രഹ്മ രൂപേ,
നമസ്തേ ഹരോപേന്ദ്രദാത്രാധി വന്ദ്യേ,
നമസ്തേ പ്രപന്നേഷ്ട ദാനൈക ദക്ഷേ,
നമസ്തേ മഹാലക്ഷ്മി, കോലാ പുരേശി ||

അമ്മേ മഹേശ്വരി വിദ്യാവിനോദിനി,
കൊല്ലൂര്‍ വാഴും അറിവിന്‍ ജ്വാലാമുഖി...
അക്ഷര മാല്യം അണിഞ്ഞു നീ ദേവി,
അനുഗ്രഹമേകു അഭയവരദയായി...

മൂകാംബികേ ദേവി ജഗദംബികേ ദേവി...
ശരണം ശരണം കൈവല്യ ദായിനി...

പദ്‌മാസനസ്തേ നിന്‍ സഹസ്രനാമങ്ങള്‍,
മൂളും എന്‍ അധരങ്ങള്‍ പാവനമായി...
നിന്‍ ചേതനാ രൂപം ദര്‍ശന മാത്രേ,
എന്‍ മാനസം ഭക്തി സാന്ദ്രമായി...

മൂകാംബികേ ദേവി ജഗദംബികേ ദേവി...
ശരണം ശരണം കൈവല്യ ദായിനി...

നാദാത്മികേ സദാ നിന്നെ സ്തുതിക്കുമീ
മുപ്പാരിനും അതുല്യ വരമരുളൂ...
കുരുന്നു മനസുകളില്‍ നിത്യം അമ്മേ,
അനശ്വരമാം നിന്‍ പ്രഭ ചൊരിയു
...

മൂകാംബികേ ദേവി ജഗദംബികേ ദേവി...
ശരണം ശരണം കൈവല്യ ദായിനി...


*****
All rights reserved for the poem. Rahul Soman©
Note: This poem is currently being composed by Krishna Raaj. 


Sep 6, 2009

ജയ് ശ്രീ ഗണേശാ...



ജയ് ശ്രീ ഗണേശാ ജയ് ശ്രീ ഗണേശാ
സങ്കടമോചകാ എൻപ്രിയ ദേവാ
ജയ് ശ്രീ ഗണേശാ ജയ് ശ്രീ ഗണേശാ
വിഗ്നവിനാശകാ ആപൽബാന്ധവാ

ശരണം ശരണം തവചരണയുഗം
അഭയം നൽകി കാക്കണേ ഞങ്ങളെ

ഷണ്മുഖസോദരാ മോദകപ്രിയഭീമാ
മൂഷികവാഹനാ വണങ്ങുന്നു ഞങ്ങൾ
അലിവിൻ തിരുമൂർത്തി ഗജമുഖവിനായകാ
മംഗളമൂർത്തീ നമിക്കുന്നു ഞങ്ങൾ
രുദ്രപ്രിയപുത്രാ... അരുമഗൗരീസുതാ
കരുണനിൻ മിഴികളിൽ കനിയുകവരദാ

ശരണം ശരണം തവചരണയുഗം
അഭയം നൽകി കാക്കണേ ഞങ്ങളെ
 
സിദ്ധിവിനായകാ സുമുഖാ ശശിവർണ്ണാ
മുക്തിദായകാ സ്തുതിക്കുന്നു ഞങ്ങൾ...
മൃത്യുഞ്ജയദേവാ നന്ദന സർവ്വോത്തമാ
ശുഭഗുണകാരാ ഭജിക്കുന്നു ഞങ്ങൾ...
വിശ്വമുഖനാഥാ വീരഗണപതേ...
ആശ്രയം നീയേ ദേവാദിദേവാ...

ശരണം ശരണം തവചരണയുഗം
അഭയം നൽകി കാക്കണേ ഞങ്ങളെ
.
*****

All rights reserved for the poem. Rahul Soman©
Click Here To Listen To This Song.

Jul 21, 2009

സന്ധ്യ വിളക്ക്


സന്ധ്യാനേരം നിലവിളക്കുമായ് കൃഷ്ണാ
നിൻ‌മുന്നിൽ ഞാൻ ഏകയായി..
ചന്ദനത്തിരിയാലെങ്ങും സുഗന്ധം
നിറയുന്നുവെന്നിൽ നിൻ ദിവ്യരൂപം....

നിൻ മോഹനസുന്ദരവദനം കാണുവാൻ
മോഹിച്ചുനിന്നതാണീ രാധ
എൻ പ്രാർത്ഥനയിൽ നീയലിയുകില്ലേ
ഈറന്മിഴി നീ മായ്ക്കുകില്ലേ..?

തുളസിക്കതിരിനോടുള്ള പ്രിയം 
ഒരു മലരോളമെന്നിൽ ചൊരിയുകില്ലേ..?
ഇളംകാറ്റു മെല്ലെ തലോടുംപോലെ നിൻ
കൃപാകടാക്ഷമെന്നെ തഴുകുകില്ലേ...
അറിയാതെ എൻമനമറിയാതെ ഞാനൊരു ഗോപികയായി...
അങ്ങൊരു ഗോപകുമാരനായി പുണരുന്നുവെന്നു ഞാനോർത്തുപോയി...

നെറ്റിയിൽ വരച്ചൊരീ കളഭക്കുറി
നിൻ മൃദുചുമ്പനം പോൽ സാന്ത്വനമായ്
തിരിയുടെ നാളത്തിൽ നിന്നെ തിരഞ്ഞപ്പോൾ
കണ്ടതോ അഴകുള്ള കള്ളച്ചിരി
കാർമുകിൽ വർണ്ണാ കായാമ്പൂവർണ്ണാ അലിയുകില്ലേ..
നിൻ പാദപദ്മത്തിൽ ഒരു മൺ‌തരിയായ് കഴിഞ്ഞോട്ടെ...  
*****

All rights reserved for the poem. Rahul Soman©