Showing posts with label Original Composition. Show all posts
Showing posts with label Original Composition. Show all posts

Mar 25, 2012

വിണ്ണിലെ താരമേ


വിണ്ണിലെ താരമേ,
നെഞ്ചിലെ കൂട്ടില്‍ മെല്ലെ
നിറ ദീപ നാളമായ്
ഒളിയേകും അഴകേ….
പാടുമെന്‍ പാട്ടിലെ
ഭാവമായ് പെയ്ത പോലെ
ഒരു രാഗ മാലയായ്‌
മൊഴിയേകും നീയേ….
കനവായിരമായിരമേകി
നിനവോരം ഓടി അണഞ്ഞും
കുളിരേകും തൂമഴയായ് അറിയാതെ

ആദ്യ നാളിന്‍ ഓര്‍മ്മ പോലെ,
യാത്ര നീളെ ചാരേ നീയേ….
മൗനം അണയും രാവില്‍ മെല്ലെ
പ്രേമപൂര്‍വ്വം നീ തൊടില്ലേ….
അകതാരിലെ സാന്ത്വനമായി
പ്രിയമോടെ നിന്‍ മോഹന രൂപം,
ഒരു മാത്രയില്‍ കാതരയായ് പറയാതെ

ജന്മം പുണ്യം പോലെയെന്റെ
പാതിമെയ്യായ് വന്നു നീയേ
പൂമിഴിയിലെ ഏഴഴകുമായി
എന്‍ ജീവനില്‍ നന്മ പോലെ….
അനുരാഗിണിയാം പ്രിയതേ നീ,
വരമാല്യം അണിഞ്ഞ മനസ്സില്‍
ഒരു നേരവും വേര്‍ പിരിയാതെ നിനയാതെ
*****

Creative Commons License
Based on a work at soundcloud.com.

Jan 7, 2012

സ്വാമി അയ്യപ്പാ!




പതിനെട്ടാം പടി ശരണം ശരണം
സ്വാമി ശരണം... അയ്യന്‍ ശരണം...
ഇരുമുടിയേന്തും ഭക്തര്‍കെല്ലാം
സ്വാമിയെന്നും ശരണം ശരണം...

മാമല മേലെ നീയിരുന്നാലും
മാനസമറിയും നീയെന്‍, അയ്യപ്പോ!
കാനനമാകെ താണ്ടി വരുമ്പോള്‍
ആശ്രയമേകു നീയെന്‍, അയ്യപ്പോ

തീരാ മോഹം പേറി
ഞങ്ങള്‍ഏറും അയ്യപ്പോ!
കാണാനായ് നിന്നെ മാത്രം,
വീരാ അയ്യപ്പോ!
ഇരവറിയാതെ പകലറിയാതെ
മനസ്സില്‍ നിന്നെ ഏറ്റും അയ്യപ്പോ!!!

  നിറയും ഈ പൊന്മലയാകെ ശരണം വിളിയുടെ ധ്വനികള്‍...
മണികണ്ഠാ നിന്‍ ദര്‍ശനമാലെ നേടും പുണ്യം മിഴികള്‍...

തീരാ ദോഷം ഏന്തി ഞങ്ങള്‍
സ്വാമി അയ്യപ്പോ!!!
നേടാനായ് മോക്ഷം മാത്രം
ധീരാ അയ്യപ്പോ!!!
അഴലറിയാതെ വ്യഥ അറിയാതെ
പടികള്‍ മെല്ലെ ഏറും,  അയ്യപ്പോ!!!

 
*****
All rights reserved for the poem. Rahul Soman©

Swami Ayyappa is a modern devotional song by Dreaming Nomads and Ripples.
Singer: Unnikrishnan K B
Lyrics: Rahul Soman
Music & Programming: Anoop Bhat
Bass & Mixing: Norbert Aniesh Anto
Editing: Jobin Komaroth
Direction & Camera: Abrooz (Abraham Joseph) & Bimal S Parayil

Jun 23, 2011

പഴനിമല പുണ്യമല


പഴനിമല പുണ്യമല വേൽമുരുകൻ വാഴും മല
ഹര ഹരോ.... ഹര ഹര ഹരഹരോ
പഴനിമല പുണ്യമല വേൽമുരുകൻ വാഴും മല
ഹര ഹരോ.... ഹര ഹര  ഹരഹരോ
എന്നെന്നും വേലനെന്റെ പീലിക്കാവടി
ആഘോഷമോടെയെന്റെ ഭസ്മക്കാവടി
നിറവർണ്ണങ്ങളേറുമെന്റെ പൂക്കാവടി

വേൽമുരുകാ ഹരോ ഹരാ..വേലായുധാ ഹരോ ഹരാ..
ശക്തിധരാ ഹരോ ഹരാ..സുബ്രഹ്മണ്യ ഹരോ ഹരാ...
വേൽമുരുകാ ഹരോ ഹരാ..വേലായുധാ ഹരോ ഹരാ..
ശക്തിധരാ ഹരോ ഹരാ..സുബ്രഹ്മണ്യ ഹരോ ഹരാ...

സ്കന്ദരൂപനേ ആനന്ദദായകാ
അഗ്നിയിൽ പിറന്നൊരെന്റെ ശിവശക്തിപുത്രനേ
പാൽക്കാവടിയാടുമെന്റെ കൈകാലുകൾക്കു നീ...
ശക്തിവേലനേ നീ ശക്തി നൽകണേ...

വേൽമുരുകാ ഹരോ ഹരാ..വേലായുധാ ഹരോ ഹരാ..
ശക്തിധരാ ഹരോ ഹരാ..സുബ്രഹ്മണ്യ ഹരോ ഹരാ...
വേൽമുരുകാ ഹരോ ഹരാ..വേലായുധാ ഹരോ ഹരാ..
ശക്തിധരാ ഹരോ ഹരാ..സുബ്രഹ്മണ്യ ഹരോ ഹരാ...

ബാലരൂപനേ അജീതിദായകാ
ദേവസേനാപതിയാം സംഹാരമൂർത്തയേ
നിന്നെ വണങ്ങുമെന്റെ അകതാരിൽ നിത്യവും
നീലമയിലേറി നീ ദർശനമേകണേ...


*****
All rights reserved for the poem. Rahul Soman©
Click here to listen to the song  



കണ്മുന്നിലെന്നും


കണ്മുന്നിലെന്നും അയ്യന്റെ രൂപം
കണ്ണോളം കണ്ടാലും തീരില്ല മോഹം
അയ്യന്റെ നാമം ചൊല്ലുന്ന നേരം
പാരാകേ നിറയും ശാന്തിതന്നീണം
സ്വാമീശരണം ശരണമെന്റയ്യപ്പാ

ഹരിഹരസുതനേ ശരണം ശരണം
സ്വാമീശരണം ശരണമെന്റയ്യപ്പാ
അയ്യന്റെ തൃപ്പാദം എന്നും ശരണം...

പൊന്മലയേറും അയ്യപ്പഭക്തന്മാർ
താളത്തിൽ പാടുന്നു ശരണസൂക്തങ്ങൾ..
ഇരുമുടിഭാരം തെല്ലുമൊട്ടറിയാതെ
തുടികൊട്ടികയറുന്നു സന്നിധിപൂകാൻ


പമ്പയിൽ ആഴും അയ്യപ്പഭക്തന്മാർ
മനതാരിൽ കാണുന്നു സ്വാമിതൻ ലീലകൾ
ധർമ്മശാസ്താവേ ഹരിഹര പുത്രാ
അവിടുത്തെ ദർശ്ശനം അപൂർവ്വപുണ്യം

സ്വാമീശരണം ശരണമെന്റയ്യപ്പാ
ഹരിഹരസുതനേ ശരണം ശരണം
സ്വാമീശരണം ശരണമെന്റയ്യപ്പാ
അയ്യന്റെ തൃപ്പാദം എന്നും ശരണം
*****
All rights reserved for the poem. Rahul Soman©
Click here to listen to the song  

Jan 8, 2011

ശ്യാമ ഹരേ ശ്യാമ ഹരേ


ശ്യാമ ഹരേ ശ്യാമ ഹരേ ഗോവിന്ദാ
യദുകുല മുരളിയൂതി നീ വാ വാ
ഗോപി ഹൃദയങ്ങള്‍ നിന്നെ തേടുമ്പോള്‍,
അഞ്ജന വര്‍ണ്ണാ നീ നൃത്തമാടി വാ


മധുരസ്മേരനായ് മനം കവരും ദേവാ
അലിവിന്‍ മിഴിയാലെ മനം മയക്കും നാഥാ
കാളിന്ദി തീരത്ത് ആടിയൊരാ  ലീലകള്‍,
ഗുരുവായൂരിലും  നീ ആടിപാടി വാ വാ


അരികെയണയാനായ്  എന്ത് നല്‍കണം ഞാന്‍
അവിലോ മലരോ നറു വെണ്ണയാണോ കണ്ണാ
ഈ ശുഭ സായാഹ്നം ധന്യമാകുവാനായ്,
കരുണാനിധിയേ കനിവോടെ നീ വാ
*****
All rights reserved for the poem. Rahul Soman©
Music: Vinod Kumar A

Nov 2, 2010

താരാട്ട്


|

Singer: Midhu Vincent
Music: Vinod Kumar A
Lyrics: Rahul Soman
Orchestration & Mixing: Sibu Sukumaran
Voice recording at: Chethana Studio, Thrissur
Publisher: Nadam – www.m3db.com
 
നീയുറങ്ങു പൊന്‍ മുത്തേ,
ചായുറങ്ങ് എന്‍
മൈനേ
  അമ്മ നെഞ്ചിന്‍
താരാട്ടാം  
സ്നേഹതാളം നിനക്കായ്

പൂമിഴികള്‍ തഴുകുവാനായ്

നിദ്രാദേവി അണയുവാനായ്
അമ്മ പാടും താരാട്ടിന്‍ ഈണം നീ കേള്‍ക്കു...

രാക്കിളികള്‍ മയങ്ങുമ്പോള്‍
രാവുറങ്ങാന്‍ നീ ഒരുങ്ങുമ്പോള്‍
പാല്‍ ചിരിയോടെ പാര്‍വണം കാവലായ് നില്പു...

*****
All rights reserved for the poem. Rahul Soman©
Photograph Courtesy: Lakshmi Chechi and Nandu :) 

Oct 22, 2010

അറിയാതെ രാവില്‍...







മൗനമായ് അറിയാതെ രാവില്‍
ആലോലമായ് മെല്ലെ...
സായുജ്യമായെന്നില്‍ ഉണരുന്നോ മൃദു മോഹം...
കാണാനായ് വീണ്ടും...

എന്നെന്നുമെന്‍ പ്രിയമാമീ നേരം
ഇന്നെന്തേ ഞാന്‍ ഏകനായ്
എന്നുള്ളമെന്തേ ആര്‍ദ്രമായ്‌...

ഓര്‍മ്മയില്‍ മായാതെ കിനാവേ...
മൃദുലമായ്  വീണ്ടും...
മുകുളമായെന്നെ തഴുകുന്നോ വിമൂകം...
അകലാനായ് ദൂരേ...

എന്നെന്നുമെന്‍ പ്രിയമാമീ നേരം
ഇന്നെന്തേ ഞാന്‍ ഏകനായ്
എന്നുള്ളമെന്തേ ആര്‍ദ്രമായ്‌...

*****
All rights reserved for the poem. Rahul Soman©

Aug 18, 2010

പൊന്നോണ സുര്യനുദിച്ചേ!



പൊന്നോണ സുര്യനുദിച്ചേ, പൂമാനം കസവണിഞ്ഞേ,
പൂഞ്ചോല നിറ കവിഞ്ഞേ, പൂങ്കാവ് പൂത്തുലുഞ്ഞേ,
ഓണ നാളിന്‍ ഉത്സവം, നാടാകെ  ആമോദം,
വര്‍ണ്ണ പൊലിമ നല്‍കി, വരവേല്പിന്‍ ആഘോഷം,
ഓണം വന്നോണം വന്നേ തക തക!

 ഓണ കിളി മൂളിയ പാട്ടിന്റെ ഈണത്തില്‍,
തുമ്പയും തെച്ചിയും ആടുന്നു താളത്തില്‍,
പൂവെല്ലാം തഴുകി വരും കുസൃതി പൂന്തെന്നലിന്‍
കിന്നാരം കേട്ടുലയും പൊന്‍ വയലേലകള്‍.
ഓണ നാളിന്‍ ഉത്സവം, നാടാകെ  ആമോദം,
വര്‍ണ്ണ പൊലിമ നല്‍കി, വരവേല്പിന്‍ ആഘോഷം,
ഓണം വന്നോണം വന്നേ തക തക!

പുലരിപ്പൊന്നൊളിവീശി മിന്നും പൂവാടിയിൽ,
പൂന്തേൻ നുകർന്നീടാൻ എത്തും പൂത്തുമ്പികൾ,
മാനത്ത് വിരിയുന്ന മാരിവില്‍ പൂവണിയും,
മാവേലി മന്നനെ എതിരേല്‍ക്കാന്‍ നിന്നല്ലോ.
ഓണ നാളിന്‍ ഉത്സവം, നാടാകെ  ആമോദം,
വര്‍ണ്ണ പൊലിമ നല്‍കി, വരവേല്പിന്‍ ആഘോഷം,
ഓണം വന്നോണം വന്നേ തക തക!
*****

All rights reserved for the poem. Rahul Soman©
NB: Please click here to listen to the song. 

Jul 7, 2010

എന്റെ വിസ്മയ കേരളം





പാടു പൊന്‍ കിളിയേ...
മലയാള നാടിന്‍ മഹിമയോതും ഗീതങ്ങള്‍...
പാടു പൊന്‍ കിളിയേ...
മലയാള മണ്ണിന്‍ പെരുമ ചൊല്ലും കാവ്യങ്ങള്‍...
ഈ അരിയ തീരമാകെ, നിറയും മൈത്രി ഭാവം
നിറ ശാന്തിയേകി നിള തഴുകുമീ പുളിനം

തെയ്യം തിറയാട്ടം കളിയാടും ഈ ഭൂവില്‍
നാദം ലയ മേളം, സുര താളം മനസ്സാകെ...
സാഗരം മുത്തമേകും, ഈ ധന്യമാം കേര തീരം
സാനുവില്‍ ഉതിരും ചോലകള്‍ ഒഴുകും, കേളി ഭൂമി മോഹനം

എന്നും സമഭാവം നടമാടും ഈ ഭൂവില്‍
ഓണം ആമോദം,ആഘോഷം എല്ലോര്‍ക്കും
കേരളം വീരഭൂമി, ഇത് ധീരര്‍തന്‍ ജന്മഭൂമി
സാന്ത്വനം അരുളും ധാത്രിയായ്, മഹിത ഭൂമി എന്നും വിസ്മയം


*****

All rights reserved for the poem. Rahul Soman©

Note: This lyric is written for a tune composed by Shri. Sibu Sukumaran

Apr 11, 2010

കാനന വാസാ



 Composer & Singer: Unnikrishnan K.B 
Additional Harmonies, Orchestration & Mixing : Sibu Sukumaran
 Music Label: Noyz Odyoz

കാനന വാസാ പൊന്മല ദേവാ
കലിയുഗവരദാ ശ്രീ മണികണ്ഠാ
കറുപ്പണിഞ്ഞ് ഇരുമുടിയേന്തി
മലയേറുമ്പോള്‍
ഏന്തിവിടയ്യാ എന്‍ പന്തളവാസാ

ശബരിഗിരീശാ സ്വാമിയേ
ഹരിഹരസുതനാം അയ്യനേ

മലകയറ്റം കഠിനതരം
മലമേലെ ഭക്തിമയം
മനതാരില്‍ സ്വാമി മുഖം
മനമുരുകിയെന്‍ ശരണം വിളി

ശരണം ശരണം ശ്രീ സ്വാമിയേ
ശരണം ശരണം എന്‍ അയ്യനേ


പമ്പാനദി പുണ്യവതി
ആഴിമുഖം പാപഹരം
മകരദീപം ദേവഹിതം
മനമുരുകിയെന്‍ ശരണം വിളി

ശരണം ശരണം ശ്രീ സ്വാമിയേ
ശരണം ശരണം എന്‍ അയ്യനേ
*****
All rights reserved for the poem. Rahul Soman©
Note: This lyric has been composed.


Mar 2, 2010

മകര നിലാവിന്‍ കുളിരലയില്


This is the lyrics for a tune composed by Murali Ramanathan for Blogswara V6.
Please CLICK HERE to listen to the song.

മകര നിലാവിന്‍ കുളിരലയില്‍...
തിരുവാതിര നാളില്‍ ഉത്സവമായി...
പൊന്നാനകളും, പാല്‍ക്കാവടിയും...
പൂത്താലമേന്തിയ നിന്‍ മുഖവും...
എന്നോര്‍മ്മയില്‍ ഒഴുകിയ സാന്ത്വനമായി...

മകര നിലാവിന്‍ കുളിരലയില്‍...
തിരുവാതിര നാളില്‍ ഉത്സവമായി...
പൊന്നാനകളും, പാല്‍ക്കാവടിയും...
മധുരാര്ദ്രമാം നിന്‍ പല്ലവിയും...
എന്നോര്‍മ്മയില്‍ ഒഴുകിയ സാന്ത്വനമായി...

അമ്പലനടയില്‍ എന്നേ തേടിയ ചാരുതയാര്‍ന്ന നിന്‍ തൂമിഴികള്‍...
കളഭക്കുറി എന്‍ നെറ്റിയില്‍ ചാര്‍ത്തുവാന്‍ ആതിരേ നീ എന്‍ ചാരെ വരൂ...
ഒരു രാക്കിളിയായ്‌ നീ പാടുകയായ്‌ പ്രണയാതുരമാം നിന്‍ പ്രിയ ഗീതം...
മൃദുവായ്‌ വിരിയും പുളകം അറിയാന്‍ പ്രിയനേ നീ വാ... ആ...

നിന്‍ അധരങ്ങള്‍ മൂളിയ മന്ത്രം കാതരമാം മൃദു കാവ്യങ്ങളോ...
നറുമലരായി പൂവിടും മോഹങ്ങള്‍ എന്നില്‍ വിരിഞ്ഞതു നീ അറിഞ്ഞോ...
കനകാംബരിയായ്‌ സുരസുന്ദരിയായ് പ്രണയാരുണമായ് ഉണരും മനസ്സില്‍...
അരികില്‍ അണയാന്‍ അമൃതം നുകരാന്‍ ഒരു തേന്‍വണ്ടായ്... ആ...


*****
All rights reserved for the poem. Rahul Soman©






Dec 28, 2009

പുതുവത്സരം... പുതുനിര്‍ണ്ണയം...



Singers: Krishna Raaj, Rahul Soman, Rashmi Nair & Unnikrishnan K.B
New Year Resolution : Nandana Ajeesh Kumar
Label: K R Music





പുതുവത്സരം... പുതുനിര്‍ണ്ണയം...
പ്രതീക്ഷതന്‍... നവസായുജ്യം...
നിറസ്വപ്നങ്ങള്‍... പൂവണിയാനായ്...
പലവര്‍ണ്ണങ്ങള്‍ നാം ചേര്‍ക്കണം...

ആശകള്‍ നിരാശകള്‍...
ഇഴചേരും ചില വേളകളും...
വിസ്മയങ്ങള്‍ വിശ്വാസങ്ങള്‍...
അഴകേറും ചില ഓര്‍മകളും...
ഇത് സ്നേഹത്തിന്‍ നിറക്കുട്ടുകള്‍ ‍...
നാം എന്നുമോര്‍ക്കണം...

പുതുവത്സരം... പുതുനിര്‍ണ്ണയം...
പ്രതീക്ഷതന്‍... നവസായുജ്യം...
നിറസ്വപ്നങ്ങള്‍... പൂവണിയാനായ്...
പലവര്‍ണ്ണങ്ങള്‍ നാം ചേര്‍ക്കണം...

നൊമ്പരം വന്നണയുമ്പോള്‍...
പതറാതെ നാം ഉയരണം...
ലക്‌ഷ്യം സങ്കുലമാവുമ്പോള്‍...
നിര്‍ഭയം നാം മുന്നേറണം...
ഇത് വിജയത്തിന്‍ കല്‍പ്പടവുകള്‍‍...
നാം എന്നുമോര്‍ക്കണം...

പുതുവത്സരം... പുതുനിര്‍ണ്ണയം...
പ്രതീക്ഷതന്‍... നവസായുജ്യം...
നിറസ്വപ്നങ്ങള്‍... പൂവണിയാനായ്...
പലവര്‍ണ്ണങ്ങള്‍ നാം ചേര്‍ക്കണം...

*****
All rights reserved for the poem. Rahul Soman©

Nov 23, 2009

അഞ്ചനമിഴിയുള്ള പൂവേ...





Singers: Arun G.S & Karthika Devi
Lyrics: Rahul Soman
Composer: Arun G.S
Orchestration and Mixing: Sibu Sukumaran


അഞ്ചനമിഴിയുള്ള പൂവേ...
നിന്‍... ഇതളുകള്‍ വിതുമ്പുന്നോ...
പോയ വസന്തം നിനച്ചിരിപ്പാണോ...
പൂങ്കുയില്‍  നാദം കാത്തിരിപ്പാണോ...
അകലുമീ പുലര്‍വേളയില്‍...


മൗനമായി മിഴിമുനകള്‍ നീളുമ്പോള്‍...
ഉള്‍പ്പൂവിന്‍ മൃദുസ്വനം കേള്‍ക്കുമ്പോള്‍...
അറിയുന്നു അകതാരില്‍ നിന്‍ നൊമ്പരം...
അലിയേണം അണയുമ്പോള്‍ എന്‍ മാനസം...
പാഴ്മുളം തണ്ടില്‍ ഞാന്‍... മാനസരാഗം ലയമായ് മീട്ടുമ്പോള്‍...


ഓര്‍മ്മയില്‍ മറുമൊഴികള്‍ തേടുമ്പോള്‍‍...
കാണുന്നു കണ്ണ്നിറയെ വാര്‍തിങ്കള്‍...
ഉണരുന്നു മൃദുവായി എന്‍ മോഹവും ...
വിരിയുന്നു അറിയാതെ എന്‍ ആശയും ‍...
വാര്മുകില്‍ വീണ്ടും എന്നില്‍... മായികഭാവം മെല്ലെ തഴുക്കുമ്പോള്‍...

*****
All rights reserved for the poem. Rahul Soman©

 This is the lyrics for a tune composed by Arun G.S, the song will be uploaded shortly.

Pencil Drawing by Rekha Narayanaswamy

Oct 6, 2009

കണ്ണില്‍ നിറയും ദൈവം അമ്മ...




എന്‍ കണ്ണില്‍ നിറയും ദൈവം അമ്മ...
എന്‍ അരികിലെ അലിവിന്‍ സാഗരം അമ്മ...
എന്‍ മനസ്സില്‍ പൂജിത രൂപം അമ്മ...
എന്‍ ജന്മം വരമായ്‌ തന്നതും അമ്മ...

എന്‍ കുരുന്നു നാളുകളില്‍ ഒരു താങ്ങായ്‌ നിന്നത് ഈ അമ്മ...
അക്ഷരം എഴുതാന്‍ വിരലുകള്‍ ചേര്‍ത്ത അറിവിന്‍ പാത്രമെന്‍ അമ്മ...
ഇരുളണയും വീഥികളില്‍ നിറദീപമായ് തെളിയുമെന്‍ അമ്മ...
കരയുന്ന മിഴികളെ ഒപ്പാന്‍ കൂടെ ഇരിക്കുമെന്‍ അമ്മ...

ഞാന്‍ എഴുതിയ വരികള്‍ക്കെല്ലാം ഈണം പകര്‍ന്നതെന്‍ അമ്മ...
ആ സംഗീതം ലയമായ് കാതില്‍ മൂളിയതും എന്‍ അമ്മ...
ഒരുനാള്‍ എന്നെപ്പിരിഞ്ഞകലെ ഒരു താരകമാകുമെന്‍ അമ്മ...
അവിടുന്നെന്നേ നോക്കി ചെറു പുഞ്ചിരി തൂകുമെന്‍ അമ്മ...



*****
All rights reserved for the poem. Rahul Soman©. This song has been sung and composed by Krishna Raaj.



Sep 25, 2009

അക്ഷരരൂപിണി സരസ്വതി






സരസ്വതി നമസ്തുഭ്യം വരദേ കാമരൂപിണി
വിദ്യാരംഭം കരിഷ്യാമി സിദ്ധിര്‍ ഭവതു മേ സദാ

അക്ഷരരൂപിണി സരസ്വതി
അറിവിന്‍ ദേവി നമോസ്തുതേ
ശുഭവസ്ത്രധാരിണി സുരസായി
നിന്‍ നാമങ്ങള്‍ മന്ത്രാക്ഷരങ്ങള്‍

വിദ്യാരൂപിണി ഹിരണ്മയി ദേവി
മഹാമായേ വരപ്രദായിനി
തമസ്സില്‍ നിന്നുയര്‍ത്തി നീ ജ്യോതി നല്‍കു
എന്‍ അകതാരില്‍ ദിവ്യാക്ഷരങ്ങള്‍ നിറയ്ക്കു

മോഹരൂപിണി ഹിതകാരി ദേവി
മഹാഭദ്രേ ശ്രിപ്രദായിനി
ആലസ്യം ദൂരെയകറ്റി നീ ഉണര്‍വ്വ്‌ നല്‍കു
എന്‍ സന്താപം അകറ്റി എന്നും ആനന്ദമേകൂ

*****

All rights reserved for the poem. Rahul Soman©

Sep 6, 2009

ജയ് ശ്രീ ഗണേശാ...



ജയ് ശ്രീ ഗണേശാ ജയ് ശ്രീ ഗണേശാ
സങ്കടമോചകാ എൻപ്രിയ ദേവാ
ജയ് ശ്രീ ഗണേശാ ജയ് ശ്രീ ഗണേശാ
വിഗ്നവിനാശകാ ആപൽബാന്ധവാ

ശരണം ശരണം തവചരണയുഗം
അഭയം നൽകി കാക്കണേ ഞങ്ങളെ

ഷണ്മുഖസോദരാ മോദകപ്രിയഭീമാ
മൂഷികവാഹനാ വണങ്ങുന്നു ഞങ്ങൾ
അലിവിൻ തിരുമൂർത്തി ഗജമുഖവിനായകാ
മംഗളമൂർത്തീ നമിക്കുന്നു ഞങ്ങൾ
രുദ്രപ്രിയപുത്രാ... അരുമഗൗരീസുതാ
കരുണനിൻ മിഴികളിൽ കനിയുകവരദാ

ശരണം ശരണം തവചരണയുഗം
അഭയം നൽകി കാക്കണേ ഞങ്ങളെ
 
സിദ്ധിവിനായകാ സുമുഖാ ശശിവർണ്ണാ
മുക്തിദായകാ സ്തുതിക്കുന്നു ഞങ്ങൾ...
മൃത്യുഞ്ജയദേവാ നന്ദന സർവ്വോത്തമാ
ശുഭഗുണകാരാ ഭജിക്കുന്നു ഞങ്ങൾ...
വിശ്വമുഖനാഥാ വീരഗണപതേ...
ആശ്രയം നീയേ ദേവാദിദേവാ...

ശരണം ശരണം തവചരണയുഗം
അഭയം നൽകി കാക്കണേ ഞങ്ങളെ
.
*****

All rights reserved for the poem. Rahul Soman©
Click Here To Listen To This Song.

Aug 23, 2009

ഓണപ്പാട്ട്


It has been one of my most intense dreams to be part of an original composition as a lyricist. Arun G.S, a really talented musician, has helped me a lot in making my dream a reality. This song has come out shining. It is a very mesmerizing composition rendered in his truly soulful voice. I am thankful to all my friends who always pray for my well-being. Wish you all a Happy Onam!!!


Music/Orchestra & Main Vocal - Arun G.S
Vocal Interludes : Rakesh, Sminu, Anish V V, Aditi, Sindhu, Rahul.

Download Song

പൊന്നാര്യന്‍ പാടത്തു പൊന്‍കതിര്‍ പൂത്തു വിളഞ്ഞേ
പുഞ്ചവരമ്പത്തിന്നു മാലോകര്‍ നൃത്തം വച്ചേ
പുഞ്ചിരി പൂക്കളങ്ങള്‍ പൊന്‍മുറ്റമാകെ തിളങ്ങി
പുത്തനുണര്‍വ്വോടെ പൊന്നോണം ഭൂവില്‍ വിളങ്ങി


പൂവിളി തന്‍ ആരവം മോദമോടെങ്ങും പരന്നു
പൂന്തോപ്പില്‍ പൂക്കളെല്ലാം നിറമോടെ വിരിഞ്ഞു
പാരാകെ നന്മയും സന്തോഷവും പൂത്തു നിറഞ്ഞു
പകുത്തും പങ്കിട്ടും എല്ലോരും കൂടി ചേര്‍ന്നു രമിച്ചു


പുത്തനുടുപ്പണിഞ്ഞ് നാടാകെ പൈതങ്ങള്‍ ഓടിച്ചാടി
പൊന്നോണക്കോടി അണിഞ്ഞ് മങ്കമാര്‍ ആടിപ്പാടി
പാല്‍പ്പായസ നിറവോടെ തുമ്പിലയില്‍ സ്വാദുള്ള സദ്യ വിളമ്പി
പൊന്നോണം മാനുഷര്‍ ഒന്നായി ചേര്‍ന്ന് ഉത്സവമാക്കി

*****
All rights reserved for the poem. Rahul Soman©



Jul 23, 2009

ഉരുകുമെന്‍ മനം...










Singer: Shri. Pradip Somasundaran
Music: Krishna Raaj
Special Guest artist: Rizon M.R (Bamboo Flute and Key Flute)

ഉരുകുമെന്‍ മനം ഒരു തൂവലായ് പറന്നുവെങ്കില്‍,
നിന്‍ അരികില്‍ വന്നെന്‍ വിരഹം പാടിയെങ്കില്‍,
പരിഭവങ്ങള്‍ തീരുമോ... മനസ്സിലേ കനല്‍ അണയുമോ...
പറയാത്തതോ ഞാന്‍ അറിയാത്തതോ...

കളിച്ചിരികള്‍ മാഞ്ഞുപോയി, കളിവാക്കുകള്‍ ഈണമായി...
കളി വീടിനുള്ളില്‍ നമ്മള്‍ നിഴലുകളെപ്പോല്‍ മൂകരായി...
ഹൃദയരാഗത്തിന്‍ സ്വരലയം അറിയാതെ അലിഞ്ഞുപോയി...
പൂമിഴികള്‍ എങ്ങോ സാന്ത്വനം നിനച്ചു ഇന്നു തേങ്ങലായി...

പരിഭവങ്ങള്‍ തീരുമോ... മനസ്സിലേ കനല്‍ അണയുമോ ...
പറയാത്തതോ ഞാന്‍ അറിയാത്തതോ...

കുസൃതി കിനാവുകളില്‍ പിണക്കങ്ങള്‍ ഏറെയായി...
നിറമുള്ള വാക്കുകള്‍ക്കായി ഇരു മനവും കൊതിച്ചുപോയി...
ഇരുള്‍മൂടിയ മനസ്സുകള്‍ ഇനി പ്രണയം കാത്തിരിപ്പായി...
ഇണമൈനകളെപ്പോല്‍ ഇനിയും പുല്‍കാന്‍ വെമ്പലായി..

പരിഭവങ്ങള്‍ തീരുമോ... മനസ്സിലേ കനല്‍ അണയുമോ ..
പറയാത്തതോ ഞാന്‍ അറിയാത്തതോ...

ഉരുകുമെന്‍ മനം ഒരു തൂവലായ് പറന്നുവെങ്കില്‍,
നിന്‍ അരികില്‍ വന്നെന്‍ വിരഹം പാടിയെങ്കില്‍,
പരിഭവങ്ങള്‍ തീരുമോ... മനസ്സിലേ കനല്‍ അണയുമോ...
പറയാത്തതോ ഞാന്‍ അറിയാത്തതോ...


*****
All rights reserved for the poem. Rahul Soman©


Photograph Courtesy: Prabeesh Raman - The Zion View. The photograph only supports the theme of the   poem. Characters in the photo are fictional.
Note:
I wish to acknowledge and convey my deepest gratitude and love to all my friends who help me write. I may not always be able to name them individually and thank them in every post, but in my heart I am forever indebted to their timely help and constant support.

Jul 21, 2009

സന്ധ്യ വിളക്ക്


സന്ധ്യാനേരം നിലവിളക്കുമായ് കൃഷ്ണാ
നിൻ‌മുന്നിൽ ഞാൻ ഏകയായി..
ചന്ദനത്തിരിയാലെങ്ങും സുഗന്ധം
നിറയുന്നുവെന്നിൽ നിൻ ദിവ്യരൂപം....

നിൻ മോഹനസുന്ദരവദനം കാണുവാൻ
മോഹിച്ചുനിന്നതാണീ രാധ
എൻ പ്രാർത്ഥനയിൽ നീയലിയുകില്ലേ
ഈറന്മിഴി നീ മായ്ക്കുകില്ലേ..?

തുളസിക്കതിരിനോടുള്ള പ്രിയം 
ഒരു മലരോളമെന്നിൽ ചൊരിയുകില്ലേ..?
ഇളംകാറ്റു മെല്ലെ തലോടുംപോലെ നിൻ
കൃപാകടാക്ഷമെന്നെ തഴുകുകില്ലേ...
അറിയാതെ എൻമനമറിയാതെ ഞാനൊരു ഗോപികയായി...
അങ്ങൊരു ഗോപകുമാരനായി പുണരുന്നുവെന്നു ഞാനോർത്തുപോയി...

നെറ്റിയിൽ വരച്ചൊരീ കളഭക്കുറി
നിൻ മൃദുചുമ്പനം പോൽ സാന്ത്വനമായ്
തിരിയുടെ നാളത്തിൽ നിന്നെ തിരഞ്ഞപ്പോൾ
കണ്ടതോ അഴകുള്ള കള്ളച്ചിരി
കാർമുകിൽ വർണ്ണാ കായാമ്പൂവർണ്ണാ അലിയുകില്ലേ..
നിൻ പാദപദ്മത്തിൽ ഒരു മൺ‌തരിയായ് കഴിഞ്ഞോട്ടെ...  
*****

All rights reserved for the poem. Rahul Soman©